വിശാഖപട്ടണത്തിലെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്തയാൾക്ക് കൊച്ചിയിലെ ചിലരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എൻഐഎ സംഘം കേരളത്തിലെത്തിയത്.
പ്രതീകാത്മക ചിത്രം
കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ). ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് എൻഐഎ ഹൈദരാബാദ് യൂണിറ്റ് പരിശോധന നടത്തുന്നത്. കപ്പൽശാലയിൽ നിന്നും പ്രതിരോധ കപ്പലുകളുടെ തന്ത്ര പ്രധാന വിവരങ്ങൾ ചോർന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലിനായി ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിശാഖപട്ടണത്തിലെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാൾക്ക് കൊച്ചിയിലെ ചിലരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എൻഐഎ സംഘം കേരളത്തിലെത്തിയത്.
ഏകദേശം രണ്ട് വർഷം മുൻപ് കൊച്ചി കപ്പൽശാലയിൽ അസം മേൽവിലാസത്തിൽ അഫ്ഗാൻ സ്വദേശി ജോലി ചെയ്തിരുന്നു. ഇയാൾ കപ്പൽശാലയിലെ പ്രതിരോധ രഹസ്യങ്ങൾ വിദേശരാജ്യങ്ങൾക്ക് ചോർത്തിയോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു.