ചിത്രത്തില്‍ രാമനായാണ് രണ്‍ബീര്‍ കപൂര്‍ എത്തുന്നത്. സായ് പല്ലവിയാണ് സീത
ബോളിവുഡ് സംവിധായകനായ നിതേഷ് തിവാരിയുടെ ഏറ്റവും കുടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് 'രാമായണം'. റിലീസിനു മുമ്പായി മഹാരാഷ്ട്ര മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സിനിമയെ പ്രശംസിച്ചു. പുരാണ ചിത്രമായ 'രാമായണ'ത്തില്‍ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യാഷ് എന്നിവരുള്‍പ്പെടെ ഒരു കൂട്ടം അഭിനേതാക്കള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഈ ചിത്രം രണ്ട് ഭാഗങ്ങളായി 2026 ലും 2027 ലും പുറത്തിറങ്ങും.
മഹാരാഷ്ട്ര മുഖ്യ മന്ത്രിയും രാമായണം സിനിമയുടെ നിര്‍മാതാവായ നമിത് മല്‍ഹോത്രയുമായി വേവ്‌സ് സമ്മിറ്റില്‍ വെച്ച് സംസാരിച്ചിരുന്നു. അവിടെ വെച്ചാണ് ദേവേന്ദ്ര ഫഡ്‌നാവിസ് രമായണത്തിന്റെ നിര്‍മാണ നിലവാരത്തെ പ്രശംസിച്ചത്.
ALSO READ : ഞാന്‍ റിവ്യൂകള്‍ നോക്കുന്നത് നിര്‍ത്തി, കാരണം അവയ്‌ക്കൊന്നും ആധികാരികതയില്ല : കാര്‍ത്തിക് സുബ്ബരാജ്
"ഞങ്ങളാണ് ലോകത്തിലെ ഏറ്റവും പ്രായമായ കഥാകൃത്തുകള്‍. ഞങ്ങളുടെ കല, നാടകം, സംഗീതം എന്നിവ വളരെ പഴക്കമേറിയതാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി അവയെ കൂട്ടിച്ചേര്‍ക്കുക എന്നത് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നു. ഇന്നലെ ഞാന്‍ പ്രധാനമന്ത്രിയോടൊപ്പം നിങ്ങളുടെ പവലിയന്‍ സന്ദര്‍ശിച്ചപ്പോള്‍, നിങ്ങള്‍ നിര്‍മിക്കുന്ന രാമായണത്തിന്റെ ഗുണനിലവാരം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. പുതിയ തലമുറയോട് നമ്മുടെ കഥകള്‍ പറയേണ്ട രീതി ഇതാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ നിര്‍മിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു", ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം ചിത്രത്തില്‍ രാമനായാണ് രണ്‍ബീര്‍ കപൂര്‍ എത്തുന്നത്. സായ് പല്ലവിയാണ് സീത. രാവണനായ യാഷും ഇന്ദ്രനായി കുനാല്‍ കപൂറും അഭിനയിക്കും. യാഷും കുനാല്‍ കപൂറും ഒരുമിച്ച അതിഗംഭീരമായ ആക്ഷന്‍ രംഗങ്ങള്‍ വലിയ സെറ്റുകളിലായി വിഷ്വല്‍ ഇഫക്ട്‌സിന്റെ സഹായത്തോടെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ സണ്ണി ഡിയോള്‍, ലാറാ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.