
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വൈദ്യുതിയില്ല. ആശുപത്രിയിൽ പ്രതിസന്ധി തുടങ്ങിയിട്ട് രണ്ട് മണിക്കൂർ പിന്നിട്ടു. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് ഡോക്ടർമാർ പരിശോധന നടത്തുന്നത്. കുട്ടികളും മാതാപിതാക്കളും ദുരിതത്തിലാണ്. സംഭവത്തിൽ അധികൃതർ ഇടപെടുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.