ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഹോട്ടലിലെത്തിയത് ഓംപ്രകാശിന്‍റെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്ന് പൊലീസ്

താരങ്ങളെ ഹോട്ടലിലേക്ക് എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചത്.
ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഹോട്ടലിലെത്തിയത് ഓംപ്രകാശിന്‍റെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്ന് പൊലീസ്
Published on


സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും കൊച്ചിയിലെ ഹോട്ടലിലെത്തിയത് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും സംഘവും ഒരുക്കിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാനാണെന്ന് പൊലീസ് കണ്ടെത്തല്‍. ഓംപ്രകാശിന്റെ സുഹൃത്തുക്കള്‍ ഒരുക്കിയത് ലഹരിപാര്‍ട്ടിയാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു. ഓംപ്രകാശ് താമസിച്ച കൊച്ചി മരടിലെ ക്രൗൺ പ്ലാസ ഹോട്ടലിലും പൊലീസ് തെളിവെടുപ്പ് നടത്തി.

ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയേയും, നടി പ്രയാഗ മാർട്ടിനേയും ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ പങ്കെടുത്തവരിൽ രണ്ടുപേർക്ക്‌ മാത്രമാണ് സിനിമാ മേഖലയുമായി ബന്ധമുള്ളത്. താരങ്ങളെ ഹോട്ടലിലേക്ക് എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചത്. സത്കാരം നടന്ന ക്രൗൺ പ്ലാസ ഹോട്ടലിലെ സിസിടിവി ഫോറൻസിക് സംഘം പരിശോധിച്ചു.

വിരുന്നിൽ പങ്കാളികളായ സിനിമയിൽ ഉള്ളവർക്കും ഇല്ലാത്തവർക്കും നോട്ടീസ് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മുഴുവൻ ആളുകളുടേയും ടവർ ലൊക്കേഷനുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാർട്ടിന്‍ രംഗത്തെത്തി.പരിഹാസം നിറഞ്ഞ ചിരിയെ സൂചിപ്പിക്കുന്നതായിരുന്നു പ്രയാഗയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com