
മുഖ്യമന്ത്രി പിണറായി വിജയനെ പൂരം കലക്കിയെന്ന് വിളിച്ച് പ്രതിപക്ഷ നേതാവി വിഡി സതീശൻ. ഗവൺമെൻ്റും പാർട്ടിയും തൃശൂർ പൂരം കലക്കിയത് കമ്മിഷണർ ആണെന്ന് ആദ്യം പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേർന്നാണ് തൃശൂർ പൂരം കലക്കിയതെന്നും എല്ലാരുടെയും തനിനിറം വെളിവായെന്നും വി.ഡി. സതീശൻ പറഞ്ഞു. പരിഹാസ്യരായ സിപിഎം വീണിടത്തു കിടന്ന് ഉരുളുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാദത്തിനു വേണ്ടി ഇക്കാര്യങ്ങൾ മുഖ്യമന്ത്രി അറിയാതെ പോയതാണെന്ന് പറഞ്ഞാലും, തൊട്ട് അടുത്ത ദിവസം ഇന്റലിജിൻസ് റിപ്പോർട്ട് വന്നിട്ടും നടപടി എടുത്തില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് എല്ലാം നടക്കുന്നത് സിപിഎം ബിജെപി ബന്ധമാണ് തൃശൂരിലെ ബിജെപി ജയമെന്നും സതീശൻ പറഞ്ഞു.
സുരേന്ദ്രനെ കുഴൽപണ ഇടപാടിൽ രക്ഷപ്പെടുത്തിയത് ബിജെപി സിപിഎം ബന്ധത്തിന്റെ പുറത്താണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നൂറ് ശതമാനം ഉറപ്പിച്ചിട്ടാണ് എഡിജിപി- ആർ എസ് എസ് ബന്ധം പുറത്തുവിട്ടത്. മുഖ്യമന്ത്രി ആർ എസ് എസ് നേതാക്കളുമായി ബന്ധം പുലർത്തുന്നു.എഡിജിപി എന്തിനാണ് ഒരു മണിക്കൂർ ആർ എസ് എസ് നേതാവിനെ കാണുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.
ക്രമസമാധാന ചുമതലയുള്ള എം.ആർ. അജിത് കുമാർ രണ്ട് ആർഎസ്എസ് നേതാക്കളെ കണ്ടതായുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം എഡിജിപി തന്നെ സ്ഥീരികരിച്ചിരുന്നു. നേരത്തെയും പി.വി. അൻവർ എംഎൽഎ എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.സിപിഎമ്മിനെയും സർക്കാരിനെയും ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ഇത്.