വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പി. സരിൻ ആശയവിനിമയം നടത്തിയതായാണ് സൂചന
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ ഡോ. പി. സരിനെ വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ ആയി നിയമിച്ചു. തൊഴിൽ മേളകൾ, നൈപുണ്യ പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയാണ് ചുമതല. പ്രതിമാസം 80,000 രൂപ വേതനത്തിലാണ് നിയമനം. സരിൻ്റെ നിയമന ഉത്തരവ് പുറത്തിറങ്ങി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പി. സരിൻ ആശയവിനിമയം നടത്തിയതായാണ് സൂചന.
തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാർട്ടിയുടെ പുതിയ നീക്കം. കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിൻ പാലക്കാട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കോൺഗ്രസ് വിട്ട് സരിൻ സിപിഐഎമ്മിലേക്കെത്തിയത്.
സരിന് പുതിയ ചുമതല നൽകിയതോടെ, സിപിഐഎമ്മിലേക്ക് വരുന്നവർക്ക് അർഹമായ പരിഗണന കിട്ടുമെന്ന സന്ദേശം കൂടിയാണ് പാർട്ടി നൽകുന്നത്.