നിലവിൽ ഒൻപത് ശതമാനമാണ് പലിശ. എന്നാൽ കനറാ ബാങ്ക് ഒൻപതര ശതമാനം പലിശ ആവശ്യപ്പെട്ടതോടെ കരാർ പുതുക്കൽ നടപടികൾ നീളുകയാണ്. ഇതോടെ കനറാ ബാങ്ക് മുഖേന പണം ലഭിക്കേണ്ട കർഷകർ ദുരിതത്തിലായി.
നെല്ല് സംഭരണത്തിൽ കനറാ ബാങ്കും സപ്ലൈകോയും തമ്മിലുള്ള കരാർ പുതുക്കൽ വൈകുന്നതിനാൽ നെല്ല് വില കിട്ടാതെ കർഷകർ ദുരിതത്തിൽ. സംഭരണ വില കിട്ടാൻ കനറാ ബാങ്കിൽ അക്കൗണ്ട് എടുത്ത കർഷകരാണ് പ്രതിസന്ധിയിലായത്.
നെല്ല് സംഭരണത്തിൽ, കർഷകർക്കുള്ള വില നൽകുന്നതിനായി സപ്ലെെ കോയും കാനറാ ബാങ്കും തമ്മിലുളള കരാർ, മാർച്ച് 31നാണ് അവസാനിച്ചത്. കർഷകരിൽ നിന്നും അളന്നെടുത്ത നെല്ലിന് സപ്ലൈകോ നൽകുന്ന രസീതീന്റെ അടിസ്ഥാനത്തിൽ കനറാ ബാങ്ക് പണം വായ്പയായി നൽകും. ഇതിന് സപ്ലൈകോയാണ് പലിശ നൽകുക.
നിലവിൽ ഒൻപത് ശതമാനമാണ് പലിശ. എന്നാൽ കനറാ ബാങ്ക് ഒൻപതര ശതമാനം പലിശ ആവശ്യപ്പെട്ടതോടെ കരാർ പുതുക്കൽ നടപടികൾ നീളുകയാണ്. ഇതോടെ കനറാ ബാങ്ക് മുഖേന പണം ലഭിക്കേണ്ട കർഷകർ ദുരിതത്തിലായി.
SBI ആണ് മറ്റൊരു ധന വിതരണ ഏജൻസി. SBI യിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്തവർക്ക് നെല്ല് വില നൽകുന്നുണ്ട്. മുൻപ് കേരള ബാങ്കും, സഹകരണ ബാങ്കുകളും നെല്ല് വില നൽകിയിരുന്നു. എന്നാൽ സ്ഥാപനങ്ങൾക്ക് ചുമതല ഇല്ലാതായതോടെ പണ വിതരണം വല്ലാതെ വൈകുന്നതായും ആരോപണമുണ്ട്.
രണ്ടാം വിള നെല്ല് സംഭരണത്തിൽ സംസ്ഥാനത്ത് ഇനി 664 കോടിയിലേറെ തുക വിതരണം ചെയ്യാനുണ്ട്. പാലക്കാടും, ആലപ്പുഴയിലുമാണ് കൂടുതൽ തുക നൽകേണ്ടത്. ആലപ്പുഴയിൽ 234 കോടിയും പാലക്കാട് 157 കോടിയും വിതരണം ചെയ്യണം. അതുകൊണ്ടു തന്നെ കനറാ ബാങ്കുമായുള്ള കരാർ പുതുക്കൽ വൈകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കും. അല്ലെങ്കിൽ സർക്കാർ ബദൽ മാർഗം കാണണം.