പഞ്ചാബിലെ ഫിറോസ്‌ബാദ് അതിർത്തിയിൽ വെച്ചായിരുന്നു പൂർണം കുമാർ പാകിസ്ഥാൻ്റെ പിടിയിലാകുന്നത്
പാക് അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ്റെ പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പഞ്ചാബിലെ ഫിറോസ്‌ബാദ് അതിർത്തിയിൽ വെച്ചായിരുന്നു പൂർണം കുമാർ ഷാ പാകിസ്ഥാൻ്റെ പിടിയിലാകുന്നത്. ഇന്ന് ഏകദേശം 10.30 ഓടെയാണ് അട്ടാരി അതിർത്തിയിലൂടെയാണ് ജവാനെ കൈമാറിയത്.
ALSO READ: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ഗവായ് ചുമതലയേറ്റു
ഏപ്രിൽ 23നാണ് പാക് റേഞ്ചേഴ്സാണ് ബിഎസ്എഫ് ജവാനെ പിടികൂടിയത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. പൂർണം കുമാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജവാൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. കൈമാറ്റം സമാധാനപരമായും സ്ഥാപിതമായ പ്രോട്ടോക്കോളുകൾ അനുസരിച്ചും നടന്നുവെന്ന് ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.