fbwpx
പഞ്ചാബിലെ ഫിറോസ്‌പൂരിൽ പാക് ഡ്രോൺ ബോംബാക്രമണം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 09 May, 2025 10:42 PM

ഒരു കുടുംബത്തിലെ അംഗങ്ങൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം

NATIONAL


പഞ്ചാബിലെ ഫിറോസ്‌പൂരിൽ പാകിസ്ഥാൻ ഡ്രോൺ ജനവാസ മേഖലയിൽ പതിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. എഎൻഐ ആണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പൊള്ളലേറ്റതെന്നും ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. ഇവർക്ക് ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകിവരുന്നതായി ഫിറോസ്‌പൂർ സീനിയർ പൊലീസ് സൂപ്രണ്ടായ ഭൂപീന്ദർ സിങ് എഎൻഐയോട് പറഞ്ഞു.


ഒരു സ്ത്രീക്ക് ഡ്രോൺ ബോംബ് വീണ് സാരമായി പരിക്കേറ്റെന്നും ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നും ഡോക്ടർ കമൽ ബാഗി എഎൻഐയോട് പറഞ്ഞു. ഇവർക്ക് വിദഗ്ധ ചികിത്സ നൽകിവരുകയാണ്. മറ്റു രണ്ടു പേർക്ക് നേരിയ തോതിൽ മാത്രമാണ് പൊള്ളലേറ്റിരിക്കുന്നതെന്നും ഡോക്ടർ അറിയിച്ചു.



ഫിറോസ്പൂരിൽ പ്രത്യക്ഷപ്പെട്ട ഡ്രോണുകളിൽ ഭൂരിഭാഗവും സൈന്യം തകർത്തെന്നും പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: പ്രകോപനം തുടർന്ന് പാകിസ്ഥാൻ; സാംബ, ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണം, 2 പാക് ഡ്രോണുകൾ തകർത്തു


Also Read
user
Share This

Popular

WORLD
WORLD
WORLD
പാകിസ്ഥാനിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി