സ്ഥാനാർഥി പി. സരിൻ തന്നെ? പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

രാവിലെ ചേരുന്ന  സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സരിനെ മത്സരിപ്പിക്കുന്ന കാര്യം റിപ്പോർട്ട് ചെയ്യും
സ്ഥാനാർഥി പി. സരിൻ തന്നെ? പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
Published on

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാർഥിയായി പി. സരിനെ എൽഡിഎഫ് ഇന്ന് പ്രഖ്യാപിച്ചേക്കും. രാവിലെ ചേരുന്ന  സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സരിനെ മത്സരിപ്പിക്കുന്ന കാര്യം റിപ്പോർട്ട് ചെയ്യും. വൈകിട്ടോടെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന സരിൻ്റെ നിലപാടിന് പൂർണ പിന്തുണ നൽകിയാണ്, പാലക്കാട് ഇടതു സ്ഥാനാർഥിയായി സരിനെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും, തുടർന്ന് ജില്ലാ കമ്മറ്റിയും ചേരും. പിന്നീട് സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിയോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 

സരിൻ സ്ഥാനാർഥിയാകുന്നതോടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന്. പാർട്ടി ദുർബലമായ പാലക്കാട് നഗരസഭയിൽനിന്നു കൂടുതൽ വോട്ട് സമാഹരിക്കാൻ ഇതുവഴി കഴിയുമെന്ന് സി പിഐഎം കരുതുന്നു. ഇതിന് പുറമെ കോൺഗ്രസിലെയും ബിജെപിയിലെയും അസംതൃപ്തരുടെ വോട്ടുകളും ലഭിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ സരിനെ സ്ഥാനാർത്ഥിയാക്കിയത് സിപിഐഎം പ്രവർത്തകരും അനുഭാവികളും അംഗീകരിക്കില്ലെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com