പാലക്കാടിൻ്റെ പ്രിയങ്കരി, സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കെ.എസ്. സലീഖ

ഒറ്റപ്പാലം താലൂക്കിലെ പഴയ ലക്കിടിയിലെ കോരങ്ങത്ത്‌ വീട്ടിൽ സൈതാലി-ഖദീജ ദമ്പതികളുടെ മകളാണ്‌.
പാലക്കാടിൻ്റെ പ്രിയങ്കരി, സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കെ.എസ്. സലീഖ
Published on


ശ്രീകൃഷ്‌ണപുരം ഏരിയ കമ്മിറ്റിക്ക്‌ കീഴിലെ കടമ്പഴിപ്പുറം ലോക്കലിലെ, കടമ്പഴിപ്പുറം ടൗൺ ബ്രാഞ്ച്‌ അംഗമായാണ്‌ 1991ലാണ് കെ.എസ്‌. സലീഖ (64) ചെങ്കൊടിത്തണലിൽ പൊതുപ്രവർത്തനം തുടങ്ങുന്നത്‌. ഒറ്റപ്പാലം താലൂക്കിലെ പഴയ ലക്കിടിയിലെ കോരങ്ങത്ത്‌ വീട്ടിൽ സൈതാലി-ഖദീജ ദമ്പതികളുടെ മകളാണ്‌.



തികച്ചും യാഥാസ്തികമായ കുടുംബ പശ്ചാത്തലമായിരുന്നു കെ.എസ്. സലീഖയുടേത്. പൊതുപ്രവർത്തന രംഗത്ത് വന്നതോടെ സമര-സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി. കുറഞ്ഞ കാലം കൊണ്ടുതന്നെ നാടിന്‌ പ്രിയപ്പട്ടവളായി. 1995ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്‌ അംഗമായി. പിന്നീട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.



2002ൽ പാർട്ടിയുടെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായി. 2022 മുതൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്‌. 12ാം കേരള നിയമസഭയിൽ (2006-2011) ശ്രീകൃഷ്ണപുരത്തേയും 13ാം സഭയിൽ (2011-2016) ഷൊർണൂരിനേയും പ്രതിനിധീകരിച്ചു. നിലവിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്.

2001-2010 കാലയളവിൽ മഹിളാ അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം, ഒറ്റപ്പാലം താലൂക്ക്‌ കോ-ഓപ്പറേറ്റീവ്‌ മാർക്കറ്റിങ്‌ സൊസെറ്റി ഡയറക്ടർ, സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ, കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭർത്താവ്‌ പരേതനായ എ.കെ. കുഞ്ഞുമോൻ കടമ്പഴിപ്പുറം പ്രദേശത്തെ പ്രധാന പാർട്ടി നേതാവായിരുന്നു. നിഷാദ്‌, ഷമീന എന്നിവർ മക്കളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com