
വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം. തൂണേരി സൂപ്പർ മാർക്കറ്റിന് സമീപത്ത് വെച്ച് ഓട്ടോ ഡ്രൈവറായ കൃഷ്ണൻ ഭാര്യക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കോഴിക്കോട് തൂണേരി പഞ്ചായത്ത് അംഗവും സിപിഎം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണനും മകൾ അശ്വതിക്കുമാണ് മർദനമേറ്റത്.
കാർ യാത്രികനായ കുമ്മങ്കോട് സ്വദേശി റാഫിയാണ് മർദ്ദിച്ചത്. മർദ്ദനമേറ്റ കൃഷ്ണനും മകളും നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. റാഫിയെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.