fbwpx
കോഴിക്കോട് മെഡി. കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് ബേബി മെമ്മോറിയല്‍ ആശുപത്രിയിട്ട ഡിസ്ചാര്‍ജ് ബില്‍ 40,000 രൂപ; ഇടപെട്ട് മന്ത്രി
logo

ന്യൂസ് ഡെസ്ക്

Posted : 03 May, 2025 10:37 PM

ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആശുപത്രി അധികൃതര്‍ക്ക് ഉറപ്പു നല്‍കി.

KERALA


കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മാറ്റിയ രോഗിക്ക് 40,000 രൂപ ഡിസ്ചാര്‍ജ് ബില്‍ നല്‍കി സ്വകാര്യ ആശുപത്രിയായ ബേബി മെമ്മോറിയൽ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്‌ട്രോക്ക് വന്ന പേരാമ്പ്ര സ്വദേശി വിശ്വനാഥനെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയത്.

ഉയര്‍ന്ന തുക ബില്ലിട്ടതില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇടപെട്ടു. ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആശുപത്രി അധികൃതര്‍ക്ക് ഉറപ്പു നല്‍കി. 


ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം: മരണ കാരണം ഹൃദയാഘാതം; പുക ശ്വസിച്ചിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്


രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് തന്നെ മാറ്റാനും തീരുമാനമായി. സ്‌ട്രോക്ക് വന്ന് വിശ്വനാഥനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഈ മാസം 24നാണ്. പണം അടയ്ക്കാന്‍ നിര്‍വാഹമില്ലെന്ന് മകന്‍ വിഷ്ണു പറഞ്ഞിരുന്നു. അതേസമയം മെഡിക്കല്‍ കോളേജില്‍ ബെഡ് റെഡിയാണെന്നും വിശ്വനാഥനെ തിരിച്ചുകൊണ്ടു വരാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാത്രി പെട്ടെന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. രോഗിയെ സുരക്ഷിതമാക്കുക എന്നു മാത്രമേ മെഡിക്കല്‍ കോളേജും കരുതിയിട്ടുണ്ടാവൂ എന്നും മകന്‍ വിഷ്ണു ന്യൂസ് മലയാളത്തോട് പറഞ്ഞു. നിലവില്‍ ഇത്രയും വലിയ തുക അടയ്ക്കാന്‍ പറ്റുന്ന സാഹചര്യത്തിലല്ല ഉള്ളതെന്നും മകന്‍ പറഞ്ഞു.

KERALA
വേടനെ വേട്ടയാടാന്‍ ഉദ്ദേശ്യമില്ല; സര്‍ക്കാര്‍ നടപടി തെറ്റ് തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതി: എം.വി. ഗോവിന്ദന്‍
Also Read
user
Share This

Popular

KERALA
KERALA
പൂരം കലക്കല്‍: സ്ഥലത്തുണ്ടായിട്ടും എഡിജിപി ഫോണ്‍ എടുത്തില്ലെന്ന് കെ. രാജന്റെ മൊഴി; മുമ്പ് പറഞ്ഞ കാര്യം തന്നെയാണെന്ന് മന്ത്രി