fbwpx
12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്‌നേഹ മെര്‍ലിനെതിരെ വീണ്ടും പോക്‌സോ; ഇരയായ പെണ്‍കുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചതായി പരാതി
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Apr, 2025 12:51 PM

നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി

KERALA


കണ്ണൂരിൽ പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ്. 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പുളിമ്പറമ്പിലെ സ്നേഹ മെർലിനെതിരെയാണ് വീണ്ടും കേസ്. 12കാരിയുടെ സഹോദരനെയും 23കാരിയായ സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കണ്ടെത്തൽ.


ALSO READ: പപുവ ന്യൂ ഗിനിയയിലെ ന്യൂ ബ്രിട്ടന്‍ തീരത്ത് വന്‍ ഭൂകമ്പം; 6.9 തീവ്രത രേഖപ്പെടുത്തി


നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് ഇരയായ പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. നേരത്തെ 15കാരൻ ഈ വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ, തന്നെയും ലൈം​ഗികമായി ഉപയോ​ഗിച്ചെന്ന് ആൺകുട്ടി വീട്ടുകാരോട് തുറന്ന് പറയുകയായിരുന്നു. ഇതേ തുട‍ർന്നാണ് തളിപ്പറമ്പ് പൊലീസ് വീണ്ടും യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം മൂന്നിനാണ് സ്നേഹ മെർലിൻ 12കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ചും വിവിധ സമ്മാനങ്ങൾ വാങ്ങി നൽകിയുമാണ് ലൈം​ഗികമായി പീഡിപ്പിച്ചിരുന്നത്. ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്. പലതവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.


ALSO READ: 'മോദി സർക്കാർ ഫാസിസ്റ്റല്ല, നവ ഫാസിസ്റ്റ് പ്രവണതകൾ ഉള്ളത്'; രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം


സ്നേഹ മറ്റ് കുട്ടികളെയും ലൈം​ഗികമായി പീഡിപ്പിച്ചു എന്ന തരത്തിലുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, പരാതികളായി വരാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.


KERALA
കേരളാ തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം
Also Read
user
Share This

Popular

NATIONAL
KERALA
പഞ്ചാബിൽ വിഷമദ്യ ദുരന്തം; 14 മരണം, ആറ് പേർ ചികിത്സയിൽ