fbwpx
കല്യാണത്തിന് പോകണം,സലൂണിലെത്തി മുടിവെട്ടി; താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികൾ മുംബൈയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 06 Mar, 2025 10:08 PM

പരീക്ഷയ്‌ക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും ഇരുവരും സ്‌കൂളിലെത്തിയിരുന്നില്ല എന്ന് സ്കൂൾ അധികൃതർ അറിയിച്ചു

KERALA


മലപ്പുറം താനൂരിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിനികൾ മുംബൈയിലുണ്ടെന്ന് വിവരം. പെൺകുട്ടികൾ മുംബൈയിലെത്തുകയും സലൂണിലെത്തി മുടി വെട്ടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. മലയാളികൾ നടത്തുന്ന കടയായതിനാൽ എവിടേക്ക് പോകുകായാണെന്ന് കടയിലുണ്ടായവർ ചോദിച്ചപ്പോൾ കല്ല്യാണത്തിന് പോകാൻ വന്നതാണെന്ന് ആയിരുന്നു പെൺകുട്ടികൾ പറഞ്ഞത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.


ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് താനൂർ ദേവതാർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ഫാത്തിമ ഷഹദ (16) അശ്വതി (16) എന്നിവരെ കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർഥിനികളെയാണ് കാണാതായത്. പരീക്ഷയ്‌ക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും ഇരുവരും സ്‌കൂളിലെത്തിയിരുന്നില്ല. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.


ALSO READമലപ്പുറത്ത് വിദ്യാർഥിനികളെ കാണാതായിട്ട് 24 മണിക്കൂർ; പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത്


പെൺകുട്ടികൾ മുംബൈയിലുണ്ടെന്ന വിവരം താനൂർ പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ഇവരുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫോൺ അല്ല കുട്ടികൾ ഇപ്പോൾ ഉപയോഗിക്കുന്നത്. മറ്റൊരു ഫോണാണ് നിലവിൽ ഉപയോഗിക്കുന്നതെന്നാണ് പൊലീസിന് കിട്ടിയ വിവരം. സലൂണിൽ വച്ച് പരിചയക്കാരാനായ യുവാവുമായി ഫോണിൽ സംസാരിച്ചിരുന്നതായി സലൂൺ ഉടമ പറഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.


പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കാണാതായ പ്ലസ് ടു വിദ്യാർഥിനികളുടെ ഫോണിലേക്ക് ഒരേ ഫോൺ നമ്പറിൽ നിന്ന് കോൾ വന്നതായി പൊലീസ് പറയുന്നു. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിദ്യാർഥികൾക്ക് അവസാനമായി ഫോൺകോൾ വന്നത്. എന്നാൽ ഈ സിമ്മിൻ്റെ ടവർ ലൊക്കേഷൻ കാണിക്കുന്നത് മഹാരാഷ്ട്രയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 


NATIONAL
പാക് പ്രകോപനത്തെ പ്രതിരോധിക്കാൻ സജ്ജമായി ഇന്ത്യ; പഞ്ചാബിൽ ജാഗ്രതാ നിർദേശം, പരിഭ്രാന്തി വേണ്ടെന്ന് അമൃത്സർ ഡിപിആർഒ
Also Read
user
Share This

Popular

NATIONAL
NATIONAL
ജയ്‌സാൽമീറിൽ ബിഎസ്എഫ് ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം; പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സൈന്യം