ഉന്നത ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ അനന്തുകൃഷ്ണൻ ഇതുവരെ തയ്യാറായിട്ടില്ല. പാതിവില തട്ടിപ്പിൽ നജീബ് കാന്തപുരം MLAയ്‌ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിൽ വഞ്ചനാ കുറ്റത്തിനുള്ള വകുപ്പാണ് ചുമത്തിയിട്ടുള്ളത്.
പകുതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണനുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയേക്കും. എറണാകുളത്ത് അനന്തുകൃഷ്ണൻ താമസിച്ചിരുന്ന ഫ്ലാറ്റിലെത്തിച്ചാണ് തെളിവെടുക്കുക. തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതൊക്കെ പ്രമുഖർക്ക് എത്ര തുക നൽകിയെന്നതിൻ്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് . സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന് 2 കോടി രൂപ നൽകിയതായാണ് മൊഴി. ലാലി വിൻസെന്റിന് 46 ലക്ഷം രൂപ നൽകി. പണം നൽകിയതിന്റെ വാട്സ് ആപ്പ് ചാറ്റും ശബ്ദ സന്ദേശങ്ങളും ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഇടുക്കിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് ലക്ഷങ്ങൾ തെരഞ്ഞെടുപ്പ് ഫണ്ടായി നൽകിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ വീണ്ടും പരാതികൾ വന്നുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് താമരശ്ശേരിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചു. വിദ്യാഥികളുൾപ്പെടെ നാന്നൂറോളം പേർ തട്ടിപ്പിനിരയായെന്നാണ് വിവരം അതേ സമയം പകുതിവില ഫണ്ട് തട്ടിപ്പ് പ്ലാൻ B മാത്രമായിരുന്നു എന്ന് അനന്തുകൃഷ്ണൻ പൊലീസിന് മൊഴി നൽകി.
CSR ഫണ്ടിനായി 200 ഓളം കമ്പനികളെ സമീപിച്ചു. എന്നാൽ ഈ നീക്കം പാളി. ഇതോടെ CSR ഫണ്ട് കിട്ടാനായി ആനന്ദ കുമാറിനെ പരിചയപ്പെട്ടു. അതും പാളിയതോടെയാണ് സ്ഥലവും,വസ്തുകളും വാങ്ങി തട്ടിപ്പ് ആർഭാടമാക്കാൻ തീരുമാനിച്ചത്. CSR ഫണ്ട് നൽകുമെന്ന് അനന്തുകൃഷ്ണൻ പറഞ്ഞ കമ്പനികളോട് പൊലീസ് വിവരങ്ങൾ തേടാൻ തീരുമാനിച്ചു. നിലവിൽ പ്രധാനപ്പെട്ട കമ്പനികളുടെ പേര് അനന്തു കൃഷ്‌ണന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ ഇല്ല. CSR തുക ഒന്നും വന്നിട്ടില്ല എന്നാണ് പോലീസ് നിഗമനം.\
ഉന്നത ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ അനന്തുകൃഷ്ണൻ ഇതുവരെ തയ്യാറായിട്ടില്ല. പാതിവില തട്ടിപ്പിൽ നജീബ് കാന്തപുരം MLAയ്‌ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിൽ വഞ്ചനാ കുറ്റത്തിനുള്ള വകുപ്പാണ് ചുമത്തിയിട്ടുള്ളത്. പകുതി വില തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിപിഐഎം വനിതാ നേതാക്കളെ പ്രതി ചേർത്തത്.
കായംകുളം നഗരസഭ നാലാം വാർഡ് കൗൺസിലർ ഷമിമോൾ,എരുവ ലോക്കല്‍ കമ്മിറ്റി അംഗം നദിയാ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പകുതി വില തട്ടിപ്പിൽ കായംകുളം പൊലീസ് സ്റ്റേഷനിൽ മാത്രം 250 പരാതികളാണ് ലഭിച്ചിട്ടുള്ളത്.പകുതിവില തട്ടിപ്പിൽ പാലക്കാട് ചിറ്റൂരിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു..സീഡ് സംസ്ഥാന കോ- ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, നല്ലേപ്പിള്ളി പഞ്ചായത്തിലെ ജനതാദൾ മെമ്പറായ പ്രീതി രാജൻ എന്നിവർക്കെതിരെയാണ് കേസ്...