
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് യാത്രക്കാരൻ വീണു മരിച്ച സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരൻ അനിൽകുമാറിനെതിരെ കേസ് എടുത്തു. ചെന്നൈ പല്ലാവരം സ്വദേശി ശരവണനാണ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം.
മംഗലാപുരത്ത് നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് ശരവണൻ പുറത്തേക്ക് വീണത്. അബദ്ധത്തിൽ ട്രെയിനിൽ നിന്നും വീണതാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നാലെ ഇയാളെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന സംശയം പൊലീസ് അറിയിച്ചു. തുടർന്ന് ട്രെയിനിലെ എസി കമ്പാർട്ട്മെന്റിലെ കോൺട്രാക്ട് ജോലിക്കാരനായ കണ്ണൂർ സ്വദേശി അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.