
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം സപ്ലൈ തകരാർ കൊണ്ടല്ലെന്ന് കെഎസ്‌ഇബി. എച്ച്ടി കണക്ഷൻ ലൈവാണ്. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന് വേണ്ട സഹായ സന്നദ്ധതയുമായി കെഎസ്‌ഇബി സബ് എഞ്ചിനിയറുടെ നേതൃത്വത്തിൽ ടീം ഫീൽഡിൽ ഉണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
വാർഡുകളിലെ കറൻ്റ് 10 മിനിറ്റിനുള്ളിൽ പുനസ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു പറഞ്ഞു. എമർജൻസി തിയേറ്ററുകൾ, കുഞ്ഞുങ്ങൾ കിടക്കുന്ന ഐസിയു, ലേബർ റൂം എന്നീ സ്ഥലങ്ങളിലെല്ലാം കറൻ്റുണ്ട്. വാർഡുകളിലെ വൈദ്യുതി തടസം പെട്ടെന്ന് തന്നെ പരിഹരിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ആരോഗ്യവകുപ്പും, സർക്കാരും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
READ MORE: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വൈദ്യുതിയില്ല; പരിശോധന നടത്തുന്നത് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ഒരു ബ്ലോക്കില്‍ വൈദ്യുതി ഇല്ലാതായെന്ന് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വൈദ്യുതി മന്ത്രിയുടേയും പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റേയും സഹായം തേടിയിരുന്നു. അത്യാഹിത വിഭാഗത്തില്‍ ഉടന്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് സാങ്കേതിക വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ താത്ക്കാലിക ജനറേറ്റര്‍ സംവിധാനം ഒരുക്കും. കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചിട്ടുള്ളത്.