
കണ്ണൂരിൽ സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. കണ്ണൂർ മാങ്ങാട് ദേശീയപാതയിലെ സർവീസ് റോഡിലാണ് സംഭവം. അപകടത്തിൽ വീടിൻ്റെ മുൻവശം ഭാഗികമായി തകർന്നു.
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. യാത്രക്കാർക്ക് നിസാര പരുക്കാണുള്ളത്. വീട്ടുകാർക്ക് പരുക്കില്ല.