പൂനെ ഹെലികോപ്റ്റർ അപകടം: മരിച്ചവരിൽ മലയാളിയും, അട്ടിമറി സാധ്യത പരിശോധിച്ച് പൊലീസ്

അപകടത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്റ്ററാണ് തകർന്നത്
പൂനെ ഹെലികോപ്റ്റർ അപകടം: മരിച്ചവരിൽ മലയാളിയും, അട്ടിമറി സാധ്യത പരിശോധിച്ച് പൊലീസ്
Published on

പൂനെയിലെ ബവ്ധാനിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ കൂടെ മലയാളിയും. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ചത്. വ്യോമസേനയിലെ പൈലറ്റായി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. അപകടത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്റ്ററാണ് തകർന്നത്.

ALSO READ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നു; 3 പേർക്ക് ദാരുണാന്ത്യം

ഓക്സ്ഫോർഡ് ഗോൾഫ് ക്ലബിൻ്റെ ഹെലിപാഡിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ ഇന്ന് പുലർച്ചെ 6.45 ഓടെയാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തുണ്ടായിരുന്ന മൂടൽമഞ്ഞ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എംപിയും എൻസിപി നേതാവുമായ സുനിൽ തത്കരെക്ക് സഞ്ചരിക്കാനായി മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം, സംഭവത്തിലെ അട്ടിമറി സാധ്യതയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com