fbwpx
IPL 2025: പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യൻസ് ഐപിഎൽ മത്സരവേദിക്ക് മാറ്റം
logo

ന്യൂസ് ഡെസ്ക്

Posted : 08 May, 2025 07:06 PM

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാകും ഈ മത്സരം നടത്തുക. ബിസിസിഐ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനുമായി തിരക്കിട്ട ചർച്ചകളിലാണ്.

IPL 2025


മെയ് 11ന് നടക്കാനിരിക്കുന്ന പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യൻസ് ഐപിഎൽ മത്സരം ധരംശാലയിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റി. ഇന്ത്യ-പാക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് സുരക്ഷയുടേയും വിമാന സർവീസുകളുടേയും അഭാവത്തിൽ ബിസിസിഐ ഈ തീരുമാനമെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാകും ഈ മത്സരം നടത്തുക. ബിസിസിഐ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനുമായി തിരക്കിട്ട ചർച്ചകളിലാണ്.


ALSO READ: 27 കോടി സഞ്ജീവ് ഗോയങ്ക പാഴാക്കിയോ? ഐപിഎല്ലിൽ മോശം ഫോം തുടർന്ന് റിഷഭ് പന്ത്



ചണ്ഡീഗഡിലെ വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിലാണ് ഐപിഎൽ മത്സരവേദി മാറ്റാൻ നടപടി തുടങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബ് കിംഗ്‌സ് ഇന്നിറങ്ങും. കരുത്തരായ ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ. ഇന്ന് ജയിച്ചാൽ 11 വർഷത്തിന് ശേഷം പ്രീതി സിൻ്റയുടെ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാനാകും. മത്സരം വൈകീട്ട് ഏഴരയ്ക്ക് ധരംശാലയിൽ വെച്ചാണ് നടക്കുന്നത്.


ALSO READ: 6, 6, 6, 6, 6, 6; കൊൽക്കത്തയെ തച്ചുടച്ച് ഐപിഎൽ റെക്കോർഡിട്ട് റിയാൻ പരാഗ്!

KERALA
"സുധാകരന് പകരക്കാരനാകാൻ ഞാൻ മതിയാകില്ല"; AICCക്കും കേരളത്തിലെ മുതിർന്ന നേതാക്കൾക്കും നന്ദി അറിയിച്ച് സണ്ണി ജോസഫ്
Also Read
user
Share This

Popular

WORLD
EXPLAINER
WORLD
ചിമ്മിനിയിൽ വെളുത്ത പുക; കത്തോലിക്കാ സഭയുടെ വലിയ ഇടയനെ തെരഞ്ഞെടുത്തു, പ്രഖ്യാപനം ഉടൻ