'സംസ്ഥാന സമ്മേളനത്തിൽ തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല'; ഉപ്പുവെച്ച കലം പോലെ കേരളത്തിലെ CPIM മാറുമെന്ന് അന്‍വർ

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ വളരെ സജീവമായി ഉണ്ടാകുമെന്നും മത്സരിക്കുമെന്നും അൻവർ അറിയിച്ചു
പി.വി. അൻവർ
പി.വി. അൻവർ
Published on

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ഒരു തൊഴിലാളി പ്രശ്നവും ചർച്ച ചെയ്യുന്നില്ലെന്ന് ഡിഎംകെ നേതാവും നിലമ്പൂർ മുൻ എംഎൽഎയുമായ പി.വി. അൻവർ. മുതലാളിത്തം എങ്ങനെ പടുത്തുയർത്താം എന്ന് മാത്രമാണ് ചർച്ച ചെയ്യുന്നത്. കർഷക പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്നില്ലെന്നും അൻവർ ആരോപിച്ചു. പാർട്ടിക്ക് സംസ്ഥാന സെക്രട്ടറി ഉണ്ടായിട്ടും പാർട്ടിയും പാർട്ടി സംവിധാവും പിണറായിസത്തിന് അടിമപ്പെടുന്നുവെന്നും അൻവർ പറഞ്ഞു.

സിപിഐഎം സമ്മേളനത്തിൽ പിണറായിക്ക് കയ്യടിക്കുന്നത് വളരെ നല്ലതാണെന്നും എങ്കിലെ 99ൽ നിന്നും 20 ലേക്ക് വരൂവെന്നും അൻവർ പറഞ്ഞു. ഉപ്പുവെച്ച കലം പോലെ കേരളത്തിലെ സിപിഐഎം മാറും. തൃണമൂലിനൊപ്പം വരാൻ തയ്യാറാകുന്നവരെ സിപിഐഎം ഭീഷണിപ്പെടുത്തുന്നു. വരാൻ തയ്യാറായ ബ്രാഞ്ച് സെക്രട്ടറിയെ മുഖ്യമന്ത്രി നേരിട്ടാണ് വിളിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ വളരെ സജീവമായി ഉണ്ടാകുമെന്നും മത്സരിക്കുമെന്നും അൻവർ അറിയിച്ചു.



സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുതലാളിത്തത്തെക്കുറിച്ച് മാത്രമാണ് ചർച്ചയെന്ന് പി.വി. അൻവർ ആരോപിച്ചു. ചരിത്രത്തിൽ ആദ്യമായി തൊഴിലാളി സംഘടന ആയിട്ടും തൊഴിലാളികളുടെ ഒരു പ്രശ്നവും ചർച്ച ചെയ്യാൻ സാധിച്ചില്ല. മുതലാളിമാരെ എങ്ങനെ സഹായിക്കാം എന്നാണ് ചിന്തിക്കുന്നത്. നൂറ് കണക്കിന് കർഷക ആത്മഹത്യ നടന്നുവെന്ന് അൻവർ ചൂണ്ടിക്കാട്ടി. കർഷകർ ആത്മഹത്യയുടെ വക്കിലാണ്. അതിൽ ചർച്ചകൾ ഒന്നും ഉണ്ടായില്ല. സംസ്ഥാനത്ത് നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തേയും അൻവർ ഉയർത്തിക്കാട്ടി.


റിയൽ എസ്റ്റേറ്റ്കാ‍ർക്കും മാഫിയയ്ക്കും ഒപ്പമാണ് സിപിഐഎം നേതാക്കളെന്നും നിലമ്പൂർ മുൻ എംഎൽഎ വിമർശിച്ചു. ബ്രൂവറി സ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കേരളത്തിലെ ബ്രൂവറി മറ്റൊരു സിംഗൂർ ആയി മാറും. ഇതിന്റെ ഫലം 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാകും. ബ്രൂവറിയിലൂടെ സിപിഐഎമ്മിന്റെ അന്ത്യത്തിലേക്ക് കടക്കുകയാണെന്നും അൻവർ പറഞ്ഞു. ബ്രൂവറിയിൽ എവിടെയാണ് ആളുകൾക്ക് ജോലി

പൊലീസിലെയും എക്സൈസിലേയും ഒരു വിഭാഗത്തിന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും അൻവർ ആരോപിച്ചു. ലഹരിമരുന്നും മദ്യവും മനുഷ്യരെ തകർത്തെറിയുന്നു. രണ്ടു മാസത്തിനിടെ 65 കൊലപാതകങ്ങൾ നടന്നു. അതിൽ ഭൂരിഭാഗവും ലഹരിമരുന്ന് ഉപയോഗിച്ച ശേഷം ഉള്ളവയാണ്. 17ന് തൃണമൂൽ കോൺഗ്രസ് ജില്ലാകേന്ദ്രങ്ങളിൽ ധർണയും ബോധവൽക്കരണ ക്യാംപയിനും നടത്തുമെന്നും പി.വി. അൻവർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com