fbwpx
ഇതൊരു ചിന്ന പാര്‍ട്ടി, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം വരെ പരിഹരിച്ചില്ലേ; യുഡിഎഫുമായി ഒത്തുതീര്‍പ്പെന്ന് സൂചന നല്‍കി പി.വി. അന്‍വര്‍
logo

ന്യൂസ് ഡെസ്ക്

Posted : 27 May, 2025 10:29 PM

ആര്യാടന്‍ ഷൗക്കത്തിനെതിരായ വിമര്‍ശനങ്ങള്‍ പരിധി കടന്നെന്ന് തോന്നിയിട്ടില്ല. പറഞ്ഞതെല്ലാം വസ്തുതകള്‍ തന്നെയാണെന്ന് പി.വി. അന്‍വര്‍.

KERALA


കോണ്‍ഗ്രസുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പ് ഉടനെന്ന് സൂചന നല്‍കി പി.വി. അന്‍വറും. ആര്യാടന്‍ ഷൗക്കത്തിനെ വിമര്‍ശിച്ചത് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗം അല്ലാത്തതിനാലാണെന്നും യുഡിഎഫില്‍ എത്തിയാല്‍ അഭിപ്രായത്തിന് മാറ്റം വന്നേക്കാമെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ഇപ്പോഴും യുഡിഎഫിന്റെ ഭാഗമല്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനര്‍ ആണ്. അതുകൊണ്ട് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് അഭിപ്രായം പറയാം. ആര്യാടന്‍ ഷൗക്കത്തിനെ വിമര്‍ശിച്ചതും ആ നിലയ്ക്കാണ്. പറഞ്ഞ വിമര്‍ശനങ്ങള്‍ പരിധി കടന്നെന്ന് തോന്നിയിട്ടില്ല. ഷൗക്കത്തിനെക്കുറിച്ച് പറഞ്ഞതെല്ലാം വസ്തുതകള്‍ തന്നെയാണെന്നും അന്‍വര്‍ പറഞ്ഞു.


ALSO READ: സ്വകാര്യത ലംഘിക്കപ്പെട്ടു; വാട്‌സ്ആപ്പ് ചാറ്റ് ചോർന്നതിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സുകാന്ത് സുരേഷ്


യുഡിഎഫ് യോഗത്തിന് ശേഷം വി.ഡി. സതീശന്റെ പ്രസ്താവന പോസിറ്റീവ് ആയാണോ കാണുന്നത് എന്ന ചോദ്യത്തിന് താന്‍ എപ്പോഴും പോസിറ്റീവ് ആണെന്നായിരുന്നു അന്‍വറിന്റെ മറുപടി. തങ്ങളുടേത് ഒരു ചിന്ന പാര്‍ട്ടിയാണ്. പ്രതീക്ഷ ഉണ്ട്. എന്താണ് സംഭവിക്കുകയെന്ന് നോക്കാം. താന്‍ എപ്പോഴും ഹാപ്പി ആണെന്നും യുഡിഎഫ് അസോസിയേറ്റ് അംഗമായി പ്രഖ്യാപിക്കുമോ എന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമായില്ലേ, പിന്നെയാണോ ഇത് എന്നും അന്‍വര്‍ ചോദിച്ചു.

പി.വി. അന്‍വര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. അതിനനുസരിച്ച് യുഡിഎഫ് തീരുമാനം എടുക്കാമെന്നായിരുന്നു വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞത്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയുമായും പ്രചരണവുമൊക്കെയായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ തയ്യാറാണെങ്കില്‍ യുഡിഎഫുമായി സഹകരിക്കാമെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം.

KERALA
ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തിൻ്റെ അനുമതി തേടുമെന്ന് സംസ്ഥാന സർക്കാർ
Also Read
user
Share This

Popular

WORLD
KERALA
WORLD
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടു; പാര്‍ലമെന്റില്‍ പ്രഖ്യാപനവുമായി ബെഞ്ചമിന്‍ നെതന്യാഹു