പാലക്കാടും ചേലക്കരയിലും DMK പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾ ഉണ്ടാകും: പി.വി. അൻവർ

എംഡിഎംഎ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. പൊലീസ് ലഹരി മാഫിയയെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാടും ചേലക്കരയിലും DMK പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾ ഉണ്ടാകും: പി.വി. അൻവർ
Published on

പാലക്കാടും ചേലക്കരയിലും ഡിഎംകെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾ ഉണ്ടാകുമെന്ന് പി.വി.അൻവർ എം.എൽ.എ. വയനാട്ടിൽ സ്ഥാനാർഥി ഉണ്ടാകില്ലെന്നും അവിടെ പിന്തുണ ആർക്കെന്ന് പിന്നീട് തീരുമാനിക്കുമെന്നും പി വി അൻവർ പറഞ്ഞു.

പൊലീസിനെതിരെ വീണ്ടും പി.വി. അൻവർ വിമർശനവുമായി രംഗത്തെത്തി. ലഹരി മരുന്നിനെതിരെ പ്രവർത്തിക്കുന്നവരെ സംഘടിതമായി എതിർക്കുകയും, പരാതി നൽകുന്നവരെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയും ചെയ്യുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു. മലപ്പുറം ജില്ലയിലാണ് ഇത് കൂടുതലായുള്ളത്. ലഹരി മാഫിയയെ സഹായിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും പി.വി. അൻവർ മട്ടാഞ്ചേരിയിൽ പറഞ്ഞു.

എംഡിഎംഎ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. സ്വന്തം കുടുംബാംഗങ്ങളെ പീഡിപ്പിക്കുന്ന രീതിയിൽ ഇത് മാരകമായിരിക്കുകയാണ്. പൊലീസ് ലഹരി മാഫിയയെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷത്തിനെതിരെയും അൻവർ വിമർശനമുന്നയിച്ചു. പ്രദേശത്തെ അടിസ്ഥാന പ്രശ്നങ്ങൾ കേൾക്കാൻ ഭരണകർത്താക്കൾ തയ്യാറാകുന്നില്ല. ട്രോളിങ് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നു. ഇത് മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് ലഹരി മാഫിയ ചൂഷണം ചെയ്യുന്നു.  കേരളത്തിലെ മത്സ്യ തൊഴിലാളികളെ സർക്കാരിന് ഇനി ആവശ്യമില്ല. ലൈഫ് പദ്ധതിയിൽ പോലും മുൻഗണനയില്ലാത്ത വരായി മത്സ്യതൊഴിലാളികൾ മാറി. ജനങ്ങൾ രാഷ്ട്രീയ അടിമകളായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com