''എന്നെയും UDF പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തല അടിച്ചുപൊട്ടിക്കും''; ഭീഷണി പ്രസംഗവുമായി പി.വി. അന്‍വര്‍

സിപിഎം നേതാക്കൾക്ക് നേരെയാണ് അൻവറിൻ്റെ ഭീഷണി പ്രസംഗം
''എന്നെയും UDF പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തല അടിച്ചുപൊട്ടിക്കും''; ഭീഷണി പ്രസംഗവുമായി പി.വി. അന്‍വര്‍
Published on


സിപിഎം നേതാക്കള്‍ക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ  പി.വി. അൻവർ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരേയും അക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നായിരുന്നു പി.വി. അൻവറിൻ്റെ ഭീഷണി. ഇന്നലെ ചുങ്കത്തറയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിലായിരുന്നു അൻവറിന്റെ പ്രസംഗം.


ആക്രമിക്കാനായി മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണിതെന്നായിരുന്നു അൻവറിൻ്റെ പ്രസ്താവന. ഇവരെ പറഞ്ഞു വിടുന്ന തലകൾക്കെതിരെ തന്നെ അടിക്കും. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അൻവർ പറഞ്ഞു.

ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് അൻവർ പറയുന്നു. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്‍ത്തുകളയുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വാട്സാപ്പ് വോയ്സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നൽകുമെന്നും അൻവർ കൂട്ടിച്ചേർത്തു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com