പേവിഷബാധയേറ്റ് വീണ്ടും മരണം; തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലിരുന്ന ഏഴ് വയസുകാരി മരിച്ചു

ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി
പേവിഷബാധയേറ്റ്  വീണ്ടും മരണം; തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലിരുന്ന ഏഴ് വയസുകാരി മരിച്ചു
Published on

തിരുവനന്തപുരം എസ്എടിയിൽ പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കുടി സ്വദേശിനി നിയ ഫൈസല്‍ ആണ് മരിച്ചത്. കുട്ടി വെന്റിലേറ്റർ സഹായത്തിലായിരുന്നു. മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ ഏൽക്കുകയായിരുന്നു. ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.

ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് പെൺകുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല. പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലാണ് ഖബറടക്കം. കുട്ടിയുടെ അമ്മയ്ക്ക് ക്വാറന്റൈനിലിരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഏപ്രിൽ എട്ടിനാണ് പെൺകുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. പനി ബാധിച്ച് 28-ാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകുകയും പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തു. ആദ്യം പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലുമാണ് കുട്ടിക്ക് ചികിത്സ നൽകിയത്. ഒരു ഡോസ് വാക്സിൻ മാത്രം എടുക്കാൻ അവശേഷിക്കെ കുട്ടിയുടെ നില ​ഗുരുതരമാകുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്‌എടിയിൽ എത്തിച്ചത്.

വാക്സിന്‍ എടുത്തിട്ടും കുട്ടിക്ക് പേ​ വി​ഷ​ബാ​ധ​യേറ്റത് ​ആ​ശ​ങ്ക​യ്ക്കിടയാക്കുന്നുണ്ട്. എന്നാല്‍ വാക്സിന്‍ ഫലപ്രദമാണെന്നും നേരിട്ട് കുട്ടിയുടെ കൈയ്യുടെ ഞരമ്പിൽ നായയുടെ കടിയേറ്റതാണ് ആരോ​ഗ്യനില ​ഗുരുതരമാകാൻ കാരണമെന്നാണ് ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.

അതേസമയം, നി​ല​വി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വാ​ക്‌​സി​ന്റെ​ ​നി​ല​വാ​ര​ത്തി​ൽ​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടോ​യെ​ന്ന് ​ക​ണ്ടെ​ത്താ​നാ​യി സം​സ്ഥാ​ന​ ​വാ​ക്‌​സി​ൻ​ ​ക​മ്മി​റ്റി​ ​അ​ടി​യ​ന്ത​ര​യോ​ഗം​ ​ചേ​രും. നി​ല​വി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വാ​ക്‌​സി​ന്റെ​ ​നി​ല​വാ​ര​ത്തി​ൽ​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടോ​യെ​ന്ന് ​ക​ണ്ടെ​ത്താ​നാ​ണ് യോഗം. സം​സ്ഥാ​ന​ത്ത് ​വാ​ക്‌​സി​ൻ​ ​വി​ത​ര​ണം​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്ധർ ഉ​ൾ​പ്പെ​ടു​ന്ന​ ​ക​മ്മി​റ്റി​യാ​ണി​ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com