'വാർ 2' ടീസറിലെ കിയാരയുടെ ബിക്കിനി ഷോട്ട് പങ്കുവെച്ചാണ് രാം ഗോപാല്‍ വര്‍മ സ്ത്രീവിരുദ്ധ പരാമർശം എക്‌സില്‍ കുറിച്ചത്.
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ 'വാര്‍ 2' ടീസര്‍ റിലീസിന് പിന്നാലെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ടീസറിലെ കിയാര അദ്വാനിയുടെ ബിക്കിനി സീന്‍ ചിത്രം പങ്കുവെച്ച് ചിത്രത്തിലെ നടീ-നടന്മാരെ കൂട്ടായി അധിക്ഷേപിക്കും വിധത്തിലുള്ള തലക്കെട്ട്‍ നല്‍കിയതാണ് വിമര്‍ശനത്തിന് കാരണം. വ്യപകമായ വിമര്‍ശനത്തെ തുടര്‍ന്ന് രാം ഗോപാല്‍ വര്‍മ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ജൂനിയര്‍ എന്‍ടിആറിന്റെ പിറന്നാള്‍ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ 'വാര്‍ 2'ന്റെ ടീസര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമിട്ടത്. ജൂനിയര്‍ എന്‍ടിആറിന്റെയും ഋത്വിക് റോഷന്റെയും സീനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അതോടൊപ്പം തന്നെ കിയാര അദ്വാനിയുടെ ബിക്കിനി ഷോട്ടും വൈറലായിരുന്നു.
ALSO READ : "സ്ത്രീ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ എളുപ്പമാണ്"; അതില്‍ വ്യത്യസ്തമായൊരു സുഖമുണ്ടെന്ന് പാര്‍വതി
കിയാരയുടെ ബിക്കിനിയിട്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് രാം ഗോപാല്‍ വര്‍മ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത്. നടിയെ ഒബ്ജക്ടിഫൈ ചെയ്യും വിധത്തിലായിരുന്നു കുറിപ്പ്. ലൈംഗിക ചുവയുള്ള ഭാഷയിലാണ് രാം ഗോപാല്‍ വര്‍മ ക്യാപ്ഷന്‍ എഴുതിയത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി. പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും എക്‌സ് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന 'വാര്‍ 2' ബോളിവുഡ് സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ്. കിയാരാ അദ്വാനിയാണ് സിനിമയില്‍ നായികയായി എത്തുന്നത്. യഷ് രാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് 'വാര്‍ 2' നിര്‍മിക്കുന്നത്. ചിത്രം ആഗസ്റ്റ് 14ന് പ്രേക്ഷകരിലേക്ക് എത്തും.