ചൊക്രമുടി കയ്യേറ്റം: കുറ്റം ചെയ്തവർക്ക് കുട പിടിച്ചത് സിപിഐ; നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ പ്രധാന കൊടുമുടികളിലൊന്നായ ചൊക്രമുടിയിൽ അനധികൃതമായി റോഡ് നിർമിച്ചതും തടയണ കെട്ടിയതും ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു
ചൊക്രമുടി കയ്യേറ്റം: കുറ്റം ചെയ്തവർക്ക് കുട പിടിച്ചത് സിപിഐ; നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല
Published on

ഇടുക്കി ജില്ലയിലെ ബൈസൺവാലി ചെക്രമുടി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചൊക്രമുടി കയ്യേറ്റം അതീവ ഗുരുതരമായ വിഷയമാണ്. സർക്കാർ വക 40 ഏക്കർ സ്ഥലത്താണ് കൈയേറ്റം ഉണ്ടായത്. കയ്യേറ്റം നടത്തിയവർക്ക് കുട പിടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ALSO READ: ചൊക്രമുടി കയ്യേറ്റത്തിൽ തുടർനടപടികളുണ്ടാകും; പ്രത്യേക സർവേ നടത്തുമെന്നും റവന്യു മന്ത്രി

കേരളത്തിലെ പ്രധാന കൊടുമുടികളിലൊന്നായ ചൊക്രമുടിയിൽ അനധികൃതമായി റോഡ് നിർമിച്ചതും തടയണ കെട്ടിയതും ഗുരുതരമായ വിഷയമാണ്. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് റവന്യൂ വകുപ്പ് സ്വീകരിക്കുന്നു. വ്യാജ പട്ടയങ്ങൾ ഒഴിപ്പിക്കണം. അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചൊക്രാമുടി കയ്യേറ്റം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നൂറുകണക്കിന് മരങ്ങൾ വെട്ടി ഭൂമി പ്ലോട്ടുകളായി തിരിച്ച് വിറ്റിരുന്നു. ഇത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമായെന്ന് പ്രത്യേക അന്വേഷണ സംഘവും ജിയോളജി വകുപ്പും റിപ്പോർട്ട് നൽകിയിരുന്നു. പ്രദേശത്ത് നടക്കുന്നത് അനധികൃത കയ്യേറ്റമാണെങ്കിൽ പട്ടയം റദ്ദ് ചെയ്യുമെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com