എഡിജിപി- ആർ എസ് എസ് കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് വേണ്ടി; ഞങ്ങൾക്ക് ആർ എസ് എസുമായി ഒരു ബന്ധവുമില്ല: രമേശ് ചെന്നിത്തല

മോഹൻ ഭാഗവത്തുമായി എന്ത് സ്നേഹമാണ് എം.വി ഗോവിന്ദനെന്നും ഷംസീർ RSS - ന് സർട്ടിഫിക്കറ്റ് കൊടുക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു
എഡിജിപി- ആർ എസ് എസ് കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് വേണ്ടി; ഞങ്ങൾക്ക് ആർ എസ് എസുമായി ഒരു ബന്ധവുമില്ല: രമേശ് ചെന്നിത്തല
Published on

എഡിജിപി- ആർ എസ് എസ് കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് വേണ്ടിയെന്നും ഞങ്ങൾക്ക് ആർ എസ് എസുമായി ഒരു ബന്ധവുമില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോഹൻ ഭാഗവത്തുമായി എന്ത് സ്നേഹമാണ് എം.വി ഗോവിന്ദനെന്നും ഷംസീർ ആർ എസ്എസിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ജനസംഘത്തിൻ്റെ വോട്ട് വാങ്ങി ജയിച്ചത് പിണറായി വിജയനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ പൊലീസ് ട്രാൻസ്ഫർ കൊണ്ട് എല്ലാ പ്രശ്നങ്ങളും തീർന്നോയെന്നും പി.വി അൻവർ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കൂടാതെ ചാണ്ടി ഉമ്മനെ അഭിഭാഷക പാനലിൽ ഉൾപ്പെടുത്തിയതിൽ രാഷ്ട്രീയമില്ലെന്നും ചാണ്ടി ഉമ്മൻ അപേക്ഷ കൊടുത്ത് ഇൻ്റർവ്യൂ പാസായവരിൽ ഉൾപ്പെട്ടതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.


എഡിജിപി എം.ആര്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ പ്രശ്‌നമില്ലെന്ന സ്പീക്കര്‍ എ.എന്‍. ഷംസീർ പറഞ്ഞിരുന്നു.ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാന സംഘടനയാണെന്നും എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ എന്താണ് പ്രശ്‌നം എന്നുമായിരുന്നു എ.എന്‍. ഷംസീറിന്റെ പരാമര്‍ശം. സുഹൃത്താണ് കൂട്ടിക്കൊണ്ടു പോയതെന്ന് എഡിജിപി വ്യക്തമാക്കിയതാണ്.

ALSO READ: തിരുവനന്തപുരം വെൺപാലവട്ടത്തെ കടയിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ്


മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തിയെന്ന അന്‍വറിൻ്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ഷംസീര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വലിയ വിവാദത്തിലേക്കാണ് വഴിവെച്ചത്. മിത്ത് വിവാദത്തിലടക്കം ആര്‍എസ്എസും ബിജെപിയും പല തരത്തില്‍ വിമര്‍ശിച്ചിട്ടുള്ള ഷംസീര്‍ തന്നെ എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ചയെ നിസാരവത്കരിച്ചതാണ് വിമര്‍ശനങ്ങളിലേക്ക് നയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com