ശബരിമലയില്‍ അപ്പം, അരവണ വില്‍പ്പനയില്‍ റെക്കോര്‍ഡ്; ഒരു മാസത്തിനുള്ളില്‍ ലഭിച്ചത് 90 കോടി രൂപ

28 കോടി രൂപയുടെ വർധനവാണ് ഇത്തവണ അപ്പം, അരവണ വിൽപ്പനയിൽ ഉണ്ടായത്
ശബരിമലയില്‍ അപ്പം, അരവണ വില്‍പ്പനയില്‍ റെക്കോര്‍ഡ്; ഒരു മാസത്തിനുള്ളില്‍ ലഭിച്ചത് 90 കോടി രൂപ
Published on

ശബരിമലയിൽ അപ്പം, അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം. 29 ദിവസങ്ങൾ പിന്നിടുമ്പോൾ 90 കോടിയോളം രൂപയുടെ വിൽപ്പനയാണ് നടന്നത്. 28 കോടി രൂപയുടെ വർധനവാണ് ഇത്തവണ അപ്പം, അരവണ വിൽപ്പനയിൽ ഉണ്ടായത്.


നവംബർ 16 മുതൽ ഡിസംബർ 5 വരെ അറുപത് കോടി 55 ലക്ഷത്തോളം രൂപയുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42,20,15,000 രൂപയാണ് അപ്പം അരവണ വില്പനയിലൂടെ ലഭിച്ചത്. ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും, അപ്പം വിൽപ്പനയിലൂടെ 6,17,95,000 രൂപയും ലഭിച്ചു. 18,35,00,000 രൂപയാണ് ഇക്കുറി ഈ രംഗത്തെ വർധന. ആദ്യ പന്ത്രണ്ട് ദിവസത്തിനുള്ളിൽ അപ്പം വിറ്റുവരവ് 3,53,28,000 രൂപയായിരുന്നു, അരവണ വില്പന 28,93,86,310 രൂപയും. 29 ദിവസം പിന്നിട്ടപ്പോൾ ആകെ 90 കോടി കടന്നു.


സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട് കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ വിൽപ്പന നടക്കുന്നത്. അയ്യപ്പ ഭക്തർക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com