തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ പുനർവിഭജനം; നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ

വാർഡുകളുടെ അതിരുകൾ തിരിച്ച് നവംബർ 16ന് കരട് റിപ്പോർട്ട് പുറത്തിറക്കും
തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ പുനർവിഭജനം; നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ
Published on

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ പുനർവിഭജന നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. വാർഡുകളുടെ അതിരുകൾ തിരിച്ച് നവംബർ 16ന് കരട് റിപ്പോർട്ട് പുറത്തിറക്കും. മൂന്ന് ഘട്ടങ്ങളായാണ് പുനർവിഭജന പ്രക്രിയ പൂർത്തിയാക്കുക.

Also Read: എടവണ്ണ റിദാൻ ബാസിൽ കൊലക്കേസ്: അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന, പൊലീസിനെതിരെ വീണ്ടും പി.വി അൻവർ

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് ആദ്യം വാർഡുകൾ വിഭജിക്കുക. രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത്, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകൾ എന്നിങ്ങനെയാണ് പുനർവിഭജനം. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 21,900 വാർഡുകളാണ് ആകെയുള്ളത്. പുനർ വിഭജനത്തോടെ ഇത് 23,612 ആകും. 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകൾ 3241 ആയി വർധിക്കും. ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകൾ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകൾ 17,337 വാർഡുകളായും ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആയുമായാണ് ഉയരുക.

Also Read: ഷിരൂർ ദൗത്യം: അർജുൻ്റെ ലോറിയിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന്; ഡിഎന്‍എ പരിശോധനയും നടത്തും

പുനർ വിഭജനത്തിന് ജില്ലാ കളക്ടർമാർ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. യോഗത്തിൽ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് പഞ്ചായത്ത് സെക്രട്ടറിമാരാണ് പുനർനിർണയം നടത്തുക. വാർഡ് പുനർവിഭജനം നടത്തുമ്പോൾ, താമസിച്ചിരുന്ന വാർഡ് മാറിയത് ജനങ്ങൾ അറിയാതെ പോകുന്ന സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാൻ അടുത്തമാസം മുതൽ ഓൺലൈൻ പോർട്ടൽ സജ്ജമാക്കും. പുനർനിർണയിച്ച അതിരുകളും വീട്ടു നമ്പരുമടക്കം പോർട്ടലിൽ നിന്ന് കണ്ടെത്താം. ഡിസംബർ ഒന്നു വരെ പരാതികൾ നൽകാനും കഴിയും. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്തി അടുത്ത വർഷം ആദ്യം തന്നെ പുനർനിർണയം പൂർത്തിയാക്കുവാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com