'ഖേദകരമായ വ്യവഹാരം'; എം.എം ലോറൻസിൻ്റെ മൃതദേഹ സംസ്കരണ തർക്കത്തിൽ ഹൈക്കോടതി

''ഞാൻ എൻ്റെ വിധിയുടെ യജമാനനും, ആത്മാവിൻ്റെ നായകനുമാണ്'' എന്ന വില്യം ഏണസ്റ്റിൻ്റെ വരികളെ ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്
'ഖേദകരമായ വ്യവഹാരം'; എം.എം ലോറൻസിൻ്റെ മൃതദേഹ സംസ്കരണ തർക്കത്തിൽ ഹൈക്കോടതി
Published on

സിപിഎം നേതാവ് എം.എം. ലോറൻസിൻ്റെ മൃതദേഹ സംസ്കരണ തർക്കം ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി. ''ഞാൻ എൻ്റെ വിധിയുടെ യജമാനനും, ആത്മാവിൻ്റെ നായകനുമാണ്'' എന്ന വില്യം ഏണസ്റ്റിൻ്റെ വരികളെ ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാൻ ആഗ്രഹിക്കും. എന്നാൽ മരണത്തിന് ശേഷം മറ്റുള്ളവർ വിധി നിശ്ചയിക്കുമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

എം.എം. ലോറൻസിൻ്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. മക്കളായ ആശ ലോറന്‍സും സുജാത ലോറന്‍സും ഡിവിഷന്‍ ബെഞ്ചില്‍ നൽകിയ അപ്പീലായിരുന്നു തള്ളിയത്. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം തെറ്റായിരുന്നു എന്നായിരുന്നു പെണ്‍മക്കളുടെ വാദം. പിതാവ് പല മതചടങ്ങുകളിലും പങ്കെടുത്തയാളാണ്. എന്നാല്‍ മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് പറഞ്ഞിട്ടുള്ളതായി തങ്ങള്‍ക്ക് അറിവില്ല. മതപരമായ മൃതദേഹ സംസ്‌കരണമാണ് തങ്ങള്‍ക്കാവശ്യം എന്നും പെണ്‍മക്കള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു.

സെപ്റ്റംബർ 21നാണ് എം.എം. ലോറൻസ് അന്തരിച്ചത്. സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും, മുന്‍ എംപിയും, സിഐടിയു അഖിലേന്ത്യാ നേതാവുമായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമം നേരിടേണ്ടി വന്ന നേതാക്കളില്‍ ഒരാളാണ് എം.എം. ലോറന്‍സ്.

1946ല്‍ പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. തോട്ടി തൊഴിലാളികള്‍ക്കായി ആദ്യമായി സംഘടന രൂപീകരിച്ചത് എം.എം. ലോറന്‍സാണ്. ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണം സായുധ വിപ്ലവമാര്‍ഗം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച ഘട്ടത്തില്‍ 22 മാസം ജയിലില്‍ കിടന്ന ലോറന്‍സ് പൊലീസിന്റെ എല്ലാ ക്രൂര മര്‍ദനങ്ങള്‍ക്കും ഇരയായിരുന്നു. 1964ല്‍ സിപിഎം രൂപീകരിക്കുമ്പോള്‍ മുതല്‍ 34 വര്‍ഷം സംസ്ഥാന കമ്മിറ്റി അംഗമാണ്. 1967 മുതല്‍ 1978 വരെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com