
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം എംപോക്സ് രോഗലക്ഷണങ്ങളോടെ കണ്ടെത്തിയ ആളുടെ രണ്ടാമത്തെ സ്രവ പരിശോധനാ ഫലം നെഗറ്റീവായി. കഴിഞ്ഞയാഴ്ച വിദേശത്തു നിന്നെത്തിയ ഹരിപ്പാട് പല്ലന സ്വദേശിക്കായിരുന്നു എംപോക്സ് ലക്ഷണങ്ങൾ. ആദ്യ പരിശോധന ഫലം രാവിലെ നെഗറ്റീവായിരുന്നു.
രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇയാൾ ചികിത്സ തേടിയിരുന്നു. കുടുംബം നിലവിൽ ക്വാറന്റൈനിലാണ്. ആശങ്ക വേണ്ടെന്ന് ആലപ്പുഴ ഡിഎംഒ അറിയിച്ചു.
കഴിഞ്ഞ ദിവസം, കണ്ണൂരിൽ രോഗലക്ഷണങ്ങളോടെ കണ്ടെത്തിയ ആളുടെ ഫലവും നെഗറ്റീവായിരുന്നു. എംപോക്സ് ബാധിതനായ മലപ്പുറം സ്വദേശിയായ യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
READ MORE: എംപോക്‌സ് വകഭേദം ഏതെന്ന് ഇന്നറിയാം, നിയന്ത്രണങ്ങൾ വകഭേദമനുസരിച്ച്: വീണാ ജോർജ്