കണ്ണൂരിലും എംപോക്സ്? അബുദാബിയിൽ നിന്നെത്തിയ ആൾക്ക് രോഗലക്ഷണങ്ങൾ

31കാരൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
കണ്ണൂരിലും എംപോക്സ്? അബുദാബിയിൽ നിന്നെത്തിയ ആൾക്ക് രോഗലക്ഷണങ്ങൾ
Published on

അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് എംപോക്സ് എന്ന് സംശയം. 31കാരൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കണ്ണൂർ സ്വദേശിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

മലപ്പുറം സ്വദേശിയായ യുവാവിൽ കണ്ടെത്തിയ മങ്കിപോക്സ് വകഭേദം ഏതെന്ന് ഇന്ന് അറിയാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് അറിയിച്ചിരുന്നു. 2B ആണെങ്കിൽ നിലവിലെ നിയന്ത്രണങ്ങൾ തന്നെ മതി. വ്യാപനശേഷി കൂടിയ 1B ആണെങ്കിൽ കേന്ദ്രസർക്കാരുമായി ആലോചിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കും. സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും വീണ ജോർജ് പറഞ്ഞു.

അതേസമയം, എംപോക്സ് ബാധിതനായ മലപ്പുറം സ്വദേശിയായ യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com