fbwpx
രേണുകസ്വാമി വധക്കേസ്: നടൻ ദർശനും സുഹൃത്ത് പവിത്ര ഗൗഡയ്ക്കും ജാമ്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Dec, 2024 05:21 PM

ജൂൺ 11ന് മൈസൂരിൽ നിന്നാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്

NATIONAL


രേണുകസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശന് ജാമ്യം. സുഹൃത്ത് പവിത്ര ഗൗഡ ഉൾപ്പെടെ മറ്റ് അഞ്ച് പ്രതികൾക്കും കൂടി കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജൂൺ 11ന് മൈസൂരിൽ നിന്നാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലക്കേസ് പ്രതികളായ നടൻ ദർശൻ, സുഹൃത്ത് പവിത്ര, അനുകുമാർ, ലക്ഷ്മൺ എം, വി. വിനയ്, ജഗദീഷ്, പ്രദൂഷ് എസ്. റാവു, നാഗരാജു ആർ. എന്നിവർ കീഴ്‌ക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ശസ്ത്രക്രിയക്കായി ഇടക്കാല ജാമ്യം കിട്ടി ആശുപത്രിയിലാണ് ദർശൻ.


ALSO READ: അല്ലു അർജുൻ 14 ദിവസത്തേക്ക് റിമാൻഡിൽ; ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും


രക്തസമ്മർദ്ദത്തിന്റെ അളവിൽ വ്യത്യാസം വരുന്നുവെന്ന് കാണിച്ച് ജാമ്യ കാലാവധി നീട്ടാൻ കോടതിയിൽ അഭിഭാഷകർ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ നേരത്തെ ജാമ്യകാലാവധി കോടതി നീട്ടി നൽകിയിരുന്നു. തുടര്‍ന്നാണ് ഇതുവരെ ജാമ്യം കിട്ടാതിരുന്ന മറ്റ് അഞ്ച് പ്രതികള്‍ക്കടക്കം ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ക്രൂര മർദ്ദനത്തിന് ഇരയായാണ് രേണുകസ്വാമി കൊല്ലപ്പെട്ടത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശീല സന്ദേശമയച്ചതിൽ പ്രകോപിതനായാണ് ദർശനും കൂട്ടാളികളും രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ദർശന്റെ കടുത്ത ആരാധകൻ കൂടിയായിരുന്നു കൊല്ലപ്പെട്ട രേണുകസ്വാമി.


ALSO READ: അല്ലു അര്‍ജുനെതിരെ ചുമത്തിയത് നരഹത്യാ കുറ്റം; ജാമ്യാപേക്ഷ വൈകിട്ട് പരിഗണിക്കും


ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്ന രേണുകസ്വാമി ജൂൺ 9നാണ് കൊല്ലപ്പെടുന്നത്. ആദ്യം ഇതൊരു ആത്മഹത്യയാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പീന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 2024 ജൂൺ 11ന് മൈസൂരുവിൽ നിന്നാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

KERALA
മുഖ്യമന്ത്രി ഹിന്ദു കാർഡ് ഇറക്കുന്നു, ലീഗിനെ കടന്നാക്രമിക്കുന്നത് അതിൻ്റെ ഭാഗം: രമേശ് ചെന്നിത്തല
Also Read
user
Share This

Popular

KERALA
TAMIL MOVIE
ആലപ്പുഴയിലെ മുസ്ലീം ലീഗ് സെമിനാറിൽ നിന്ന് പിൻമാറി ജി. സുധാകരൻ; എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ്