വിജയ്‌‌‌‌‌യുടെ ജനനായകന് ബീറ്റൊരുക്കാന്‍ ഹനുമാന്‍ കൈന്‍ഡ്?

2026 ജനുവരി 9നാണ് ചിത്രം തിയേറ്ററിലെത്തുന്നത്
വിജയ്‌‌‌‌‌യുടെ ജനനായകന് ബീറ്റൊരുക്കാന്‍ ഹനുമാന്‍ കൈന്‍ഡ്?
Published on


വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജനനായകന്‍. ഒരു പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ ആയ ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാനത്തെ ചിത്രം എന്ന പ്രത്യേകതയും ജനനായകനുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ച് പുതിയൊരു അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.

ജനനായകനില്‍ റാപ്പര്‍ ഹനുമാന്‍കൈന്‍ഡ് ഒരു ഗാനം ആലപിക്കുമെന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.

2026 ജനുവരി 9നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്‍- അനില്‍ അരശ്, കലാസംവിധാനം- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, വരികള്‍- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com