
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ജൂലൈയില്‍ കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായത് ഗുരുതര നാശനഷ്ടമെന്ന് മന്ത്രി കെ രാജന്‍. 12057ല്‍ പരം കുടുംബങ്ങള്‍ക്കാണ് മഴക്കെടുതികളെ തുടര്‍ന്ന് മൂന്നുദിവസത്തിലേറെ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നത്. 167 വീടുകള്‍ മഴക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്നു. 1192 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മന്ത്രി വ്യക്തമാക്കി.
നാശനഷ്ടമുണ്ടായവര്‍ക്കും കൃഷി നാശം നേരിട്ടവര്‍ക്കും അടിയന്തരമായി ഉടന്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് കെ. രാജന്‍ പറഞ്ഞു. സിഎംഡിആര്‍എഫ് -സിഡിആര്‍എഫ് ഫണ്ടുകളില്‍ നിന്നുമാണ് പണം വിതരണം ചെയ്യുക. 10,000 മുതല്‍ നാല് ലക്ഷം വരെയായിരിക്കും നഷ്ടപരിഹാരം നല്‍കുക. കര്‍ഷകര്‍ക്ക് 3769000 രൂപ നഷ്ടമുണ്ടായി. തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ ദുരിതാശ്വാസ നിധിവിതരണം ചെയ്യുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.
മഴക്കെടുതിയില്‍ നഷ്ടമുണ്ടായ മത്സ്യ-ക്ഷീര കര്‍ഷകര്‍ക്ക് 5000 രൂപ മുതല്‍ നഷ്ടപരിഹാരം നല്‍കും. തിങ്കളാഴ്ച മുതല്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ പണം വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.