fbwpx
മൂന്ന് വര്‍ഷത്തിനു ശേഷം വീണ്ടുമൊരു സിംഗിള്‍; ആല്‍ബത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാധകര്‍
logo

ന്യൂസ് ഡെസ്ക്

Posted : 16 May, 2025 11:41 PM

2022 ല്‍ പുറത്തിറങ്ങിയ 'ലിഫ്റ്റ് മി അപ്പ്' നു ശേഷം റിഹാനയുടെ പുതിയ സിംഗിളാണിത്

Hollywood


മൂന്ന് വര്‍ഷത്തിനു ശേഷം പുതിയ സിംഗിളുമായി റിഹാന. ആനിമേറ്റഡ് മൂവി സ്മര്‍ഫ്‌സിലെ 'ഫ്രണ്ട് ഓഫ് മൈന്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ സ്മര്‍ഫെറ്റിന് ശബ്ദം നല്‍കുന്നതും റിഹാനയാണ്. 2022 ല്‍ പുറത്തിറങ്ങിയ 'ലിഫ്റ്റ് മി അപ്പ്' നു ശേഷം റിഹാനയുടെ പുതിയ സിംഗിളാണിത്.

ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോറെവറിലെ ഈ ഗാനത്തിന് അക്കാദമി നോമിനേഷനും ലഭിച്ചിരുന്നു. പുതിയ ഗാനത്തിന്റെ പ്രിവ്യൂ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ സ്മര്‍ഫ്‌സിന്റെ ട്രെയിലറിലും ഉള്‍പ്പെടുത്തിയിരുന്നു.


Also Read: ജിന്നിൻ്റെ 'എക്കോ' പുറത്തിറങ്ങി; ആവേശത്തിൽ ബിടിഎസ് ആരാധകർ


ജുലൈ പതിനെട്ടിനാണ് സ്മര്‍ഫ്‌സ് റിലീസ് ചെയ്യുന്നത്. റിഹാനയ്ക്ക് പുറമെ, ഡിജെ ഖാലെദ്, കാര്‍ഡി ബി എന്നിവരും ചിത്രത്തിനായി പാട്ടൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ഗാനം പുറത്തിറങ്ങിയതോടെ, റിഹാനയുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകര്‍. പ്രിയ ഗായികയില്‍ നിന്നും ഒരു കം ബാക്ക് ആല്‍ബമാണ് പ്രതീക്ഷതെങ്കിലും സിംഗിളിലും തങ്ങള്‍ ഹാപ്പിയാണെന്നാണ് കമന്റുകള്‍.




2022 ല്‍ പുറത്തിറങ്ങിയ ലിഫ്റ്റ് മി അപ്പ് സൗണ്ട് ട്രാക്ക് ബില്‍ ബോര്‍ഡ് ഹോട്ട് 100 ല്‍ രണ്ടാമതായിരുന്നു. ഒറിജിനല്‍ സോങ്ങിനുള്ള റിഹാനയുടെ ആദ്യ ഓസ്‌കാര്‍ നോമിനേഷന്‍ കൂടിയാണ് ലിഫ്റ്റ് മി അപ്പ് സമ്മാനിച്ചത്.

2016 ലാണ് റിഹാന അവസാനമായി ഒരു ആല്‍ബം പുറത്തിറക്കിയത്. ആ വര്‍ഷം ബില്‍ ബോര്‍ഡ് ചാര്‍ട്ടില്‍ ആഴ്ചകളോളം ഒന്നാമത് 'ആന്‍ടി' എന്ന റിഹാനയുടെ ആല്‍ബമായിരുന്നു.

ENTERTAINMENT
ജിന്നിൻ്റെ 'എക്കോ' പുറത്തിറങ്ങി; ആവേശത്തിൽ ബിടിഎസ് ആരാധകർ
Also Read
user
Share This

Popular

KERALA
Hollywood
കെ. സുധാകരൻ്റെ പ്രസ്താവനയിൽ അടിതെറ്റി കോൺഗ്രസ് നേതൃത്വം; പരസ്യ മറുപടി വേണ്ടെന്ന് തീരുമാനം