
കോഴിക്കോട് ജില്ലയിൽ ദേശീയപാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. വടകര മൂരാട് പാലത്തിന് സമീപമാണ് രാത്രിയോടെ വിള്ളൽ ശ്രദ്ധയിൽ പെട്ടത്. പത്ത് മീറ്ററോളം നീളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന പടിഞ്ഞാറ് ഭാഗത്തെ റോഡിലാണിത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ ആശങ്കയുണ്ടാക്കുന്നതല്ലെങ്കിലും മഴ ശക്തമായാൽ വിള്ളൽ വലുതാകാൻ സാധ്യതയുണ്ട്.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, തൃശൂർ തുടങ്ങിയ ജില്ലകളിൽ പലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയിരുന്നു.