ഗെയിമിങ് ലോകത്തെ ചരിത്ര നിമിഷം എന്നാണ് ജിടിഎ ആരാധകർ ഈ സർപ്രൈസ് ട്രെയിലറിനെ വിശേഷിപ്പിച്ചത്
യൂട്യൂബിന് തീപിടിപ്പിച്ച് GTA 6 TRAILER 2നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ജിടിഎ 6 രണ്ടാ ട്രെയിലർ പുറത്തുവിട്ട് റോക്സ്റ്റാർ ഗെയിംസ്. ജിടിഎ 6 പുറത്തിറങ്ങാൻ 2026 മേയ് വരെ കാത്തിരിക്കണമെന്ന വസ്തുത ആരാധകർ അംഗീകരിച്ച് വരുമ്പോഴാണ്, റോക്ക്സ്റ്റാർ ഗെയിംസ് മറ്റൊരു സർപ്രൈസ് പുറത്തുവിട്ടത്. ജിടിഎ 6ൻ്റെ രണ്ടാം ട്രെയിലർ വീഡിയോ.
വൈസ് സിറ്റിയെ ഓർമിപ്പിക്കുന്ന സെറ്റിങ്ങ്സ്, ക്യാരക്ടേഴ്സ്, അസാധ്യ ഗ്രാഫിക്സ്, പതിവുപോലെ റിഫ്രഷിങ് മ്യൂസിക്. ഗെയിം ലവേഴ്സിന് പ്യൂർ ഗൂസ്ബംപ്സ് മൊമൻ്റ്സായിരുന്നു ആ രണ്ടര മിനിറ്റ്. എന്തിനേറെ പറയണം, റിലീസ് ചെയ്ത് അരമണിക്കൂറിനകം 1 മില്യൺ ലൈക്കുകളാണ് യൂട്യൂബിൽ വീഡിയോക്ക് ലഭിച്ചത്. ആരാധകരുടെ തിക്കും തിരക്കും കൊണ്ട്, യൂട്യൂബ് കുറച്ച് നേരത്തേക്ക് അടിച്ചുപോവുകയും ചെയ്തു. ഗെയിമിങ് ലോകത്തെ ചരിത്ര നിമിഷം എന്നാണ് ജിടിഎ ആരാധകർ ഈ സർപ്രൈസ് ട്രെയിലറിനെ വിശേഷിപ്പിച്ചത്.
ALSO READ: സ്വയം ട്രോളുന്ന പാകിസ്ഥാൻ, സോഷ്യൽ മീഡിയയിൽ 'Meme യുദ്ധം'!
ആരാധകർ ഇത്രയധികം കാത്തിരുന്ന മറ്റൊരു ഗെയിം ഉണ്ടായിട്ടില്ലെന്ന് തന്നെ വേണം പറയാൻ. ഒന്നും രണ്ടുമല്ല നീണ്ട 12 വർഷങ്ങളായി, ആരാധകർ ജിടിഎ 6 പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ്. ജിടിഎ 5ന് ശേഷം വീണ്ടുമൊരു സീരിസ് കൂടി ഇറങ്ങുമെന്ന വാർത്തകൾ പുറത്തെത്തിയത് മുതൽ ആരംഭിച്ച ചർച്ചകളും, ഊഹങ്ങളുമെല്ലാമായി, ഗെയിമെന്നതിലുപരി ഒരു സാംസ്കാരിക പ്രതിഭാസം തന്നെയായി മാറിയിരിക്കുകയാണ് ജിടിഎ 6. എന്നാൽ എന്തായിരിക്കും ജിടിഎ ഗെയിം സീരിസിനെ ഇത്രയധികം സ്പെഷ്യലാക്കുന്നത്?