അപൂർവ രോഗബാധിതർക്ക് ചികിത്സാ സഹായമായി 50 ലക്ഷം രൂപ വരെ മാത്രം; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

18 തരം അപൂർവ രോഗങ്ങൾ ബാധിച്ച 3000ൽ അധികം പേരാണ് രാജ്യത്തുള്ളത്
അപൂർവ രോഗബാധിതർക്ക് ചികിത്സാ സഹായമായി 50 ലക്ഷം രൂപ വരെ മാത്രം; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ
Published on


അപൂർവ രോഗബാധിതർക്ക് ചികിത്സാ സഹായമായി 50 ലക്ഷം രൂപ വരെ മാത്രമേ അനുവദിക്കാനാവൂവെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവിട്ടിട്ടും ചികിത്സാ സഹായം മുടങ്ങിയതിനെ തുടർന്ന് എറണാകുളം സ്വദേശിയായ യുവതി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം.

18 തരം അപൂർവ രോഗങ്ങൾ ബാധിച്ച 3000ൽ അധികം പേരാണ് രാജ്യത്തുള്ളത്. ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമുള്ളവരാണിവർ. അധികമായി തുക വേണ്ടിവരുന്ന കേസുകളിൽ ക്രൗഡ് ഫണ്ടിങ്ങടക്കം സമാഹരണ സാധ്യതകൾ ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ശോഭിത് ഗുപ്ത ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com