fbwpx
"രാജ്യത്തിൻ്റെ ആത്മാവിനെ ബാധിച്ച ക്യാൻസറിന് കാരണം സംഘപരിവാർ"; പ്രസംഗത്തിന് പിന്നാലെ തുഷാർ ഗാന്ധിയെ തടഞ്ഞ് RSS-BJP പ്രവർത്തകർ
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Mar, 2025 07:31 AM

എന്നാൽ, നിലപാടിൽ മാറ്റമില്ല എന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി

KERALA


നെയ്യാറ്റിൻകരയിൽ മഹാത്മാ ഗാന്ധിയുടെ കൊച്ചു മകൻ തുഷാർ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാർ ഗാന്ധി. തുഷാർ ഗാന്ധിയുടെ പ്രസംഗത്തെ തുടർന്നായിരുന്നു ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.


ALSO READ: കരുവന്നൂർ കള്ളപ്പണമിടപാട്: കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഇ.ഡി


രാജ്യത്തിൻ്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും, സംഘപരിവാർ ആണ് ക്യാൻസർ പടർത്തുന്നത് എന്നുമായിരുന്നു തുഷാർ ഗാന്ധിയുടെ പ്രസംഗം. ബിജെപി ഭരിക്കുന്ന വാർഡാണിതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. കാറിന് മുന്നിൽ നിന്നടക്കം ആർഎസ്എസ് - ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.


ALSO READ: ജൂനിയേഴ്സിനെ അക്രമിക്കാൻ പദ്ധതിയിട്ടു; മരവട്ടം ഗ്രേസ് വാലി കോളേജിലെ 19 സീനിയർ വിദ്യാർഥികൾ കസ്റ്റഡിയിൽ


എന്നാൽ, നിലപാടിൽ മാറ്റമില്ല എന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി. ആർഎസ്എസ് മൂർദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ കാറിൽ കയറി പോവുകയായിരുന്നു.

NATIONAL
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
Also Read
user
Share This

Popular

KERALA
KERALA
കോട്ടയത്ത് അമ്മയും മക്കളും‍ ജീവനൊടുക്കിയ കേസ്: ഭർത്താവിൻ്റെയും ഭർതൃപിതാവിൻ്റെയും ജാമ്യാപേക്ഷ തള്ളി