fbwpx
ദീനിന്റെ സ്വത്ത് സ്വന്തമാക്കിയത് മൂടിവെക്കാന്‍ ചില നേതാക്കള്‍ അരമന കയറിയിറങ്ങുന്നു; മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം
logo

ന്യൂസ് ഡെസ്ക്

Posted : 02 May, 2025 07:41 PM

ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനം തിരുത്തണം. മുനമ്പത്തെ വഖഫ് ഭൂമി വിറ്റത് തെറ്റു തന്നെയാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

KERALA


മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. ദീനിന്റെ സ്വത്ത് സ്വന്തമാക്കിയത് മൂടിവെക്കാന്‍ ചില നേതാക്കള്‍ അരമന കയറി ഇറങ്ങുന്നുവെന്ന് വിമര്‍ശനം. മുനമ്പത്തെ പോലെ തളിപ്പറമ്പിലും കയ്യേറ്റം നടന്നു. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് മുനമ്പം വിഷയത്തില്‍ തെറ്റ് തിരുത്തണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. അഖില കേരള വഖഫ് സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് വിമര്‍ശനം.

'സ്ഥലം വാങ്ങിയവര്‍ വഞ്ചിക്കപ്പെട്ടവരാണ്. അവര്‍ക്ക് പകരം താമസ സൗകര്യം ഒരുക്കണം. ആരും കുടിയിറക്കപ്പെടരുത്. ദീനിന്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ട്. അത് മൂടി വെക്കാനാണോ രാഷ്ട്രീയ നേതാക്കള്‍ അരമന കയറി ഇറങ്ങുന്നത്. മുനമ്പത്തെ പോലെ തളിപ്പറമ്പിലും കയ്യേറ്റം നടന്നിട്ടുണ്ട്. മുസ്ലീം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലും പല വഖഫ് കയ്യേറ്റങ്ങളും നടന്നിട്ടുണ്ട്. സമസ്ത പറയുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊള്ളുന്നുണ്ടാവും. അതിന് സമസ്ത ഉത്തരവാദിയല്ല,'അദ്ദേഹം പറഞ്ഞു.


ALSO READ: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക മുസ്ലീം യൂത്ത് ലീഗില്‍ ചേര്‍ന്നു


ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനം തിരുത്തണം. മുനമ്പത്തെ വഖഫ് ഭൂമി വിറ്റത് തെറ്റു തന്നെയാണ്. സര്‍ക്കാരുമായി ചേര്‍ന്ന് വിഷയം പരിഹരിക്കാന്‍ കോളേജ് മാനേജ്‌മെന്റ് തയ്യാറാകണം. അല്ലെങ്കില്‍ നാട്ടുകാര്‍ ഇടപെടുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

കേളേജ് നടത്താന്‍ കമ്മിറ്റി യോഗ്യരല്ല. വഖഫ് വിറ്റു മുടിച്ചവര്‍ക്ക് യോഗ്യതയില്ല. വിറ്റതാണെങ്കില്‍ പകരം ഭൂമി കണ്ടെത്തി അവിടെ ഉള്ളവരെ മാറ്റി പാര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

KERALA
കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ; നേതൃസ്ഥാനത്തേക്ക് ആൻ്റോ ആൻ്റണിക്ക് സാധ്യത
Also Read
user
Share This

Popular

KERALA
NATIONAL
'ഞാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ കൈക്കൂലി വാങ്ങുന്ന ബിൽഡിങ് ഇൻസ്പെക്ടർ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ സ്വപ്ന