fbwpx
സഞ്ജു സാംസണ് പരിക്ക്; ആഴ്ചകളോളം കളിക്കാനാകില്ലെന്ന് റിപ്പോർട്ട്
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Feb, 2025 04:19 PM

ഇന്നലെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കീപ്പറായി താരം കളത്തിലിറങ്ങിയിരുന്നില്ല

CRICKET


ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററും മലയാളികളുടെ അഭിമാന താരവുമായി സഞ്ജു സാംസണ് പരിക്കേറ്റെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. ഇന്നലെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കീപ്പറായി താരം കളത്തിലിറങ്ങിയിരുന്നില്ല.



സഞ്ജുവിൻ്റെ വലതു കൈയ്യിലെ ചൂണ്ടുവിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയെന്ന് ടീം ഡോക്ടർമാർ അറിയിച്ചു. ഇന്നലെ മത്സരത്തിന് ശേഷം ബാൻഡേജ് ചുറ്റിയ കയ്യുമായി താരം ഗ്രൗണ്ടിൽ നടക്കുന്നത് കാണാമായിരുന്നു.



ചുരുങ്ങിയത് ആറാഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ താരത്തെ നിർദേശിച്ചിരിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മികവിലേക്കുയരാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഷോർട്ട് ബോൾ കളിക്കാൻ താരത്തിന് കഴിയുന്നില്ലെന്ന തരത്തിൽ കടുത്ത വിമർശനവും മുൻ ഇന്ത്യൻ താരങ്ങൾ അടക്കം ഉയർത്തിയിരുന്നു.


ALSO READ: പരമ്പരയ്ക്ക് വന്നത് സ്റ്റാറായി, ഒടുവിൽ 'പഴയ സഞ്ജു'വായി, വീണ്ടും വൈറലായി 'Justice for Sanju Samson'


ഇതോടെ സഞ്ജുവിന് കേരളത്തിൻ്റെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കളിക്കാനായേക്കില്ലെന്നാണ് വിവരം. അതേസമയം, മാർച്ച് 21ന് ആരംഭിക്കാനിരിക്കുന്ന ഐപിഎൽ പോരാട്ടങ്ങൾക്ക് മുന്നോടിയായി താരത്തിന് കളത്തിൽ തിരിച്ചെത്താനാകുമെന്നാണ് സൂചന. ഇതിന് മുമ്പായി ഫോമിലേക്ക് തിരിച്ചെത്താനുള്ള അവസരം സഞ്ജുവിന് നഷ്ടമായിരുന്നു.


NATIONAL
2100-ാമത് മെട്രോ കോച്ച് ഫ്ലാഗ് ഓഫുമായി ബിഇഎംഎൽ: അടുത്ത ലക്ഷ്യം മധ്യപ്രദേശിൽ പുതിയ റെയിൽ യൂണിറ്റ്
Also Read
user
Share This

Popular

NATIONAL
KERALA
ഇത്തവണ ലക്ഷ്മണ രേഖ കടന്നിരിക്കുന്നു; തരൂരിന് താക്കീതുമായി കോൺഗ്രസ് നേതൃത്വം