കേരള ചരിത്രത്തിൽ ആദ്യമായാണ് ഭർത്താവും ഭാര്യയും ചീഫ് സെക്രട്ടറി ചുമതല കൈമാറുന്നത്
വയനാട്ടിൽ വലിയ രീതിയിലുള്ള ദുരന്ത നിവാരണമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വയനാട് ദൗത്യം നല്ല രീതിയിൽ തുടങ്ങിവെച്ചു അത് നല്ല രീതിയിൽ തന്നെ സാക്ഷാത്കരിക്കണം. മുന്നിലുള്ള പ്രധാന ലക്ഷ്യം മാലിന്യമുക്ത നവകേരളം എന്നതാണെന്നും അവർ പറഞ്ഞു.
മാർച്ച് 30 നുള്ളിൽ ആ പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാണ് നിർദേശം ലഭിച്ചിട്ടുള്ളത്. അതിനായി എല്ലാ വകുപ്പും സഹകരിക്കണമെന്നും അത് ഒരു വെല്ലുവിളി ആയി നിൽക്കുന്നുവെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചർത്തു. പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശാരദാ മുരളീധരൻ.
ALSO READ: മുകേഷിന് സിപിഎം നൽകിയത് 79 ലക്ഷം രൂപ; തെളിവുകൾ പുറത്ത്
മുൻ ചീഫ് സെക്രട്ടറി വി.വേണു പദവിയൊഴിഞ്ഞതിനെ തുടർന്നാണ് ശാരദാ മുരളീധരൻ ചുമതലയേറ്റത്. കഴിഞ്ഞ വർഷമായിരുന്നു വി. വേണു ചീഫ് സെക്രട്ടറി ആയി ചുമതലയേറ്റത്. നിലവിൽ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശാരദാ മുരളീധരൻ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും, മുൻ ചീഫ് സെക്രട്ടറി വി. വേണുവിൻ്റെ ഭാര്യ കൂടിയാണ്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഭർത്താവും ഭാര്യയും ചീഫ് സെക്രട്ടറി ചുമതല കൈമാറുന്നത്.