
കണ്ണൂരിൽ നായയെ കണ്ട് ഭയന്നോടിയ ഒൻപത് വയസുകാരൻ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. പാനൂർ തൂവക്കുന്ന് ചേലക്കാട്ടാണ് സംഭവം. തൂവക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളിച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
വഴിയിൽ നായയെ കണ്ട് ഭയന്നോടുകയായിരുന്നു. മറ്റ് കുട്ടികൾ വീടുകളിൽ എത്തിയിട്ടും ഫസൽ എത്താത്തതിനെ തുടർന്ന് വീട്ടുകാരും പ്രദേശവാസികളും നടത്തിയ തെരച്ചിലിൽ ആണ് കുട്ടിയെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.