
പത്തനംതിട്ട മൂക്കന്നൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു. ജ്ഞാനഗുരുകുലം സ്കൂളിലെ ബസാണ് മറിഞ്ഞത്. 12 വിദ്യാർഥികളുമായി പോയ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറും വിദ്യാർഥികളും നിസാര പരുക്കോടെ രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.