
ബെംഗളൂരുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പൊതുപരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പരാതി. അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് ഞെട്ടിക്കുന്ന സംഭവം.
24 വയസ് പ്രായമുള്ളൊരു യുവാവ് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കസേരയിൽ ഇരുന്ന് ബ്രോഷർ പരിശോധിക്കവെയാണ് സിദ്ധരാമയ്യക്ക് നേരെ മഹാദേവ എന്ന യുവാവ് ഓടിച്ചെന്നത്. ഓടി സ്റ്റേജിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാർ സമയോചിതമായി തടയുകയായിരുന്നു.
അതേസമയം, സിദ്ധരാമയ്യയുടെ കടുത്ത ആരാധകനാണ് മഹാദേവയെന്നും, പ്രിയനേതാവിനെ ഷാളണിയിക്കാനാണ് അദ്ദേഹം നിയന്ത്രണങ്ങൾ മറികടന്ന് ഓടിവന്നതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. മഹാദേവൻ്റെ കയ്യിൽ ഷാൾ പിടിച്ചിരുന്നതായി വീഡിയോയിലും കാണാം. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. കനക്പുര ജില്ലയിലെ തൽഗാട്ട്പുര സ്വദേശിയാണ് മഹാദേവ.
READ MORE: 40 വർഷത്തിനിടയിൽ ഒരു തെറ്റും ചെയ്തിട്ടില്ല: ഭൂമി കുംഭകോണ കേസിൽ പ്രതികരണവുമായി സിദ്ധരാമയ്യ