പേടിയോ പക്ഷപാതമോ ഇല്ലാതെ നീതി നടപ്പാക്കുന്ന ഇടമായി കോടതികൾ മാറണം; കപിൽ സിബൽ

ജില്ലാ കോടതികളെ നിയമവ്യവസ്ഥയായി കാണണമെന്നും പകരം കീഴ്‌ക്കോടതികളായി കാണാന്‍ പാടില്ലെന്നും കപില്‍ സിബല്‍
പേടിയോ പക്ഷപാതമോ ഇല്ലാതെ നീതി നടപ്പാക്കുന്ന ഇടമായി കോടതികൾ മാറണം; കപിൽ സിബൽ
Published on


പേടിയോ പക്ഷപാതമോ ഇല്ലാതെ നീതി നടപ്പാക്കുന്ന ഇടമായി കോടതികൾ മാറണമെന്നു സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. കോടതികള്‍ ആരെയെങ്കിലും ഭയന്നോ അനുകൂലിച്ചോ വിധി പ്രഖ്യാപിക്കരുതെന്നും കപിൽ സിബൽ പറഞ്ഞു. പ്രധാനമന്ത്രിയുടേയും സുപ്രീംകോടതി ചീഫ് ജസ്റ്റിന്റേയും സാന്നിധ്യത്തിലായിരുന്നു സിബലിന്റെ വാക്കുകൾ. വിചാരണക്കോടതികളും ജില്ലാ സെഷൻസ് കോടതികളും ജാമ്യം അനുവദിക്കുന്നതിൽ വിമുഖത കാണിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സമീപകാല പല സുപ്രീംകോടതി വിധികളും പങ്കുവെച്ചു.

ജില്ലാ കോടതികളെ നിയമവ്യവസ്ഥയായി കാണണമെന്നും പകരം കീഴ്‌ക്കോടതികളായി കാണാന്‍ പാടില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. സ്വാതന്ത്ര്യമാണ് അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യത്തി​ന്‍റെ അടിസ്ഥാന ഘടകം. അതിനെ തകർക്കാനുള്ള ഏതൊരു ശ്രമവും നമ്മുടെ ജനാധിപത്യത്തി​ന്‍റെ ഗുണനിലവാരത്തെ ബാധിക്കു​മെന്നും സിബൽ മുന്നറിയിപ്പ് നൽകി.

ALSO READ: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർധന; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

ബ്രിട്ടിഷ് കാലത്തെ കൊളോണിയൽ രീതി അവസാനിപ്പിക്കണമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും പറഞ്ഞു. സമ്മേളനത്തിൽ, സുപ്രീംകോടതി സ്ഥാപിക്കപ്പെട്ടതിന്റെ 75–ാം വാർഷികത്തിന്റെ ഓർമയ്ക്കായി പ്രത്യേക നാണയം പ്രധാനമന്ത്രി പുറത്തിറക്കി. സമാപന സമ്മേളനം രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com