കേരളത്തിലെ ക്യാമ്പസുകളിൽ യൂത്ത് കോൺഗ്രസും, കെഎസ്‌യുവും ലഹരിമാഫിയയ്ക്ക് സഹായം ചെയ്യുന്നു: പി.എസ്. സഞ്ജീവ്

യുജിസിക്കെതിരെ സമരം ചെയ്യാൻ ഒറ്റ കെഎസ്‌യുക്കാർ പോലും ഇല്ല. എന്നാൽ ലഹരി വിതരണം ചെയ്യാനും, മരട് അനീഷിനെ കാണാനും കെഎസ്‌യുക്കാർ ഉണ്ടെന്നും സഞ്ജീവ് പറഞ്ഞു
കേരളത്തിലെ ക്യാമ്പസുകളിൽ  യൂത്ത് കോൺഗ്രസും, കെഎസ്‌യുവും ലഹരിമാഫിയയ്ക്ക് സഹായം ചെയ്യുന്നു: പി.എസ്. സഞ്ജീവ്
Published on

കേരളത്തിലെ ക്യാമ്പസുകളിൽ ലഹരിമാഫിയയ്ക്ക് യൂത്ത് കോൺഗ്രസും, കെഎസ്‌യുവും ലഹരിമാഫിയയ്ക്ക് സഹായം ചെയ്യുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ്. പ്രതിപക്ഷ നേതാവ് എസ്എഫ്ഐയെ പിരിച്ചു വിടാൻ മുറവിളി കൂട്ടുന്നത് എന്തിനാണെന്ന് മനസിലാകുന്നുണ്ട്. യുജിസിക്കെതിരെ സമരം ചെയ്യാൻ ഒറ്റ കെഎസ്‌യുക്കാർ പോലും ഇല്ല. എന്നാൽ ലഹരി വിതരണം ചെയ്യാനും, മരട് അനീഷിനെ കാണാനും കെഎസ്‌യുക്കാർ ഉണ്ടെന്നും സഞ്ജീവ് പറഞ്ഞു. ഗോകുൽ ഗുരുവായൂർ ഉൾപ്പടെ ഉള്ളവർ ഈ സംഘത്തിൻ്റെ ഭാഗമാണ്. കെഎസ്‌യുവിലെ ഈ സംഘത്തെ കുറിച്ച് അന്വേഷിക്കണമെന്നും സത്യം പുറത്തു കൊണ്ടുവരണമെന്നും സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.



ലഹരിക്കെതിരായ ജാഥയിൽ ഇവർ പങ്കെടുക്കാത്തത് ഇവർക്ക് അതുമായി ബന്ധമുള്ളവരാണ്. ഈ സംഘത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കോൺഗ്രസ്‌ ഉത്തരം നൽകുന്നില്ല.കെഎസ്‌യു കേരളത്തിലെ ക്യാമ്പസുകളിൽ ലഹരിമാഫിയയെ വളർത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കെഎസ്‌യു നടത്തിക്കൊണ്ടിരിക്കുന്ന നാടകം അവസാനിപ്പിക്കണമെന്നം, ഇവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു.



എവിടെയൊക്കെ എസ്എഫ്‌ഐ എന്ന പേര് വെക്കണം എന്ന് നോക്കുകയാണ്. കെഎസ്‌‌യുവിനെവിനെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കാൻ എസ്എഫ്‌ഐ ഒരുങ്ങുകയാണ്. ഈ സംഘടനയെ കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്നും സഞ്ജീവ് പറഞ്ഞു. മഹാരാജാസിലെ സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി എന്ത് നിലപാട് എടുക്കും എന്ന് അറിയേണ്ടതുണ്ട്. മരട് അനീഷിൻ്റെ കാര്യത്തിൽ പോലും ഇതുവരെ ഒരു നിലപാട് എടുത്തിട്ടില്ല. കെപിസിസി പ്രസിഡൻ്റും ഈ കാര്യത്തിൽ നിലപാട് പറയണം. കെഎസ്‌യു നടത്തുന്ന ജാഥ വിദ്യാർഥികൾ പൂർണമായും തള്ളിക്കളയണം. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്യാമ്പസുകളിൽ ശക്തമായ പ്രചരണം നടത്തുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ് പ്രതികരിച്ചു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com